തിരുവനന്തപുരം: പത്തുവര്‍ഷത്തിനു മുന്നേ മരിച്ച തന്റെ പിതാവ് കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ആരോരുമില്ലാതെ അനാഥാലയത്തില്‍ കഴിയുകയാണെന്ന് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് ഫോട്ടോഷോപ്പ് ചെയ്ത സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍.
അഭയക്കേസിലെ പ്രതികളും തിരുവല്ലയിലെ കന്യാസ്ത്രീയുടെ ദുരൂഹ മരണത്തില്‍ ക്രൈം ബ്രാഞ്ച് ഐജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ താന്‍ കാരണക്കാരനായതിന്റെ പേരില്‍ വൈരാഗ്യമുള്ളവരുമാണ് പുതിയ നീക്കത്തിനു പിന്നില്‍. ഈ ദുരൂഹ മരണത്തിന്റെ സത്യം വെളിയില്‍ വരരുതെന്ന് ആഗ്രഹിക്കുന്ന കത്തോലിക്ക സഭയിലെ ചിലര്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് ഈ നീചപ്രചാരണം നടത്തുന്നതെന്ന് ജോമോന് ആരോപ്പിച്ചു.
എന്റെ പിതാവിന്റെ ശവസംസ്ക്കാര ചടങ്ങിന്റെ അവസാന ഘട്ടത്തില്‍ മൃതദേഹത്തില്‍ തൂവാല കൊണ്ട് മുത്തേണ്ടത് സ്വന്തം മകനാണ്. ആ കര്‍മ്മം ചെയ്യാന്‍ തുവാല പിടിച്ച് ഞാന്‍ നില്ക്കുമ്പോള് ചടങ്ങ് നടത്തിയ വൈദികന് അത് കണ്ടതായി ഭാവിക്കാതെ ശവപ്പെട്ടി അടച്ച് ശവക്കല്ലറയിലേക്ക് വക്കാന്‍ ശ്രമിച്ചു. ഈ സമയം ഞാന്‍ ചോദിച്ചു.. അച്ചോ, ഈ വെള്ള ളോഹ ഇട്ടു കൊണ്ട് എന്ത് വൃത്തികേടാണ് കാണിക്കുന്നത് മകന് എന്നുള്ള എന്റെ അവകാശം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമെന്ന് ഞാന്‍ ചോദിച്ചു. ശവസംസ്കര ചടങ്ങില്‍ അവിടെ കൂടി നിന്നവരുടെ മുന്നില്‍ വച്ച് എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ് വൈദികന് ശവപ്പെട്ടി തുറന്നു തന്നു. ഞാന്‍ തൂവാല ഇട്ട് മുത്തുകയും ചെയ്തു.
കത്തോലിക്ക സഭയോട് കളിച്ചാല്‍ സ്വന്തം പിതാവിന്റെ അന്ത്യകര്‍മ്മത്തില്‍ തുവാല ഇട്ട് മുത്താന്‍ പോലും അനുവദിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സഭ ശ്രമിച്ചത്. അത് എന്റടുത്ത് വിലപ്പോയില്ല. അഭയ എന്ന കന്യാസ്ത്രീക്ക് മരണാനന്തര നീതി ലഭിക്കാന്‍ വേണ്ടി കഴിഞ്ഞ 28 വര്‍ഷമായി നിരന്തര നിയമപോരാട്ടം നടത്തുന്ന എന്നെ കത്തോലിക്ക സഭയിലെ പ്രതികള്‍ക്ക് വേണ്ടി ചിലര്‍ ഹീനമായി വേട്ടയാടുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാന്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നതെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സിസ്റ്റര്‍ ദിവ്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയും അന്വേഷണ സംഘത്തലവനുമായ. ഗോപേഷ് അഗര്‍വാള്‍ പരാതിക്കാരന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ മൊഴിയെടുത്തു. മെയ് ഏഴിന് രാവിലെ പതിനൊന്നരയ്ക്കാണ് ദിവ്യ തിരുവല്ല പാലിയേക്കരയിലെ ബസേലിയന് കോണ്‍വെന്റിന്റെ കിണറ്റില്‍ വീണതെന്ന് മഠത്തിലെ സിസ്റ്റേഴ്സ് ലോക്കല്‍ പോലീസില്‍ കൊടുത്ത മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് ഐജിക്ക് പരാതിക്കാരന് മൊഴി നല്കിയത്തെന്ന് ജോമോന് പറഞ്ഞു. ദിവ്യയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോഴുള്ള വീഡിയോ കാണുമ്പോള്‍ ഒരുപാട് മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ച ദിവ്യയുടെ തണുത്ത് മരവിച്ച മൃതദേഹമാണെന്നത് പകല്‍ പോലെ വ്യക്തമാകുമെന്ന് പരാതിക്കാരന് മൊഴി നല്‍കിയെന്നും അദേഹം പറഞ്ഞു.
ദിവ്യയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത ദിവസം അന്ന് പുലര്‍ച്ചെയോ തലേ ദിവസം രാത്രിയിലോ ആണ് ദിവ്യ മരിച്ചിട്ടുള്ളതെന്നും മരണം സംഭവിച്ച സമയം വിലപ്പെട്ട തെളിവായതിനാല്‍ അത് പുറത്ത് വരാതിരിക്കാന്‍ മഠാധികാരികളും ലോക്കല്‍ പോലീസും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിക്കാരന് െ്രെകംബ്രാഞ്ചിന് മൊഴി നല്കി. ദിവ്യയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും മാറ്റി െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 12ന് ഡി. ജി. പി. ലോക്നാഥ് ബഹ്റയെ നേരില്‍ കണ്ട് ജോമോന് പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്ന് തന്നെ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി.ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: