തിരുവനന്തപുരം: ഇനിമുതല്‍ അന്തര്‍ജില്ല യാത്രകള്‍ക്ക് പാസ് വേണ്ടെന്നും തിരിച്ചറിയല്‍ രേഖമാത്രം മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. കാറില്‍ രണ്ടു പേരും കുടുംബമാണെങ്കില്‍ മൂന്നു പേരയും അനുവദിക്കും. അന്തര്‍സംസ്ഥാന യാത്രയ്ക്ക് പൊതുഗതാഗതം അനുവദിക്കില്ല. രാത്രിയാത്ര അനുവദിക്കില്ല. അമ്പതു ശതമാനം യാത്രക്കാരുമായി ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗതം അനുവദിക്കും. ഓട്ടോറിക്ഷകള്‍ക്ക് യാത്ര അനുമതി ഉണ്ടാകും. എന്നാല്‍, ഓട്ടോയില്‍ ഒരാളെ മാത്രമേ അനുവദിക്കൂ. ബാര്‍ബര്‍ ഷോപ്പില്‍ ഹെയര്‍ കട്ടിങ്, ഷേവിവ് എന്നിവയ്ക്ക് മാത്രമാകും അനുമതി. ഷോപ്പിങ് കോംപ്ലക്സുകളിലും അമ്പതു ശതമാനം കടകള്‍ തുറക്കാം. തുറക്കുന്ന കടകളുടെ ദിവസവും എണ്ണവും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് തീരുമാനിക്കാം. എന്നാല്‍, മാളുകള്‍ക്ക് പ്രവര്‍ത്തന അനുമതി ഉണ്ടാകില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതുശതമാനം ജീവനക്കാരുടെ എണ്ണം ഉറപ്പാക്കും. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ശനിയാഴ്ച അവധി ദിനം തന്നെയായിരിക്കും. ക്ലബുകള്‍ തുറക്കാനും മദ്യം പാഴ്സലായി നല്‍കാനും അനുമതി ഉണ്ടാകും. കള്ളുഷാപ്പുകളില്‍ നിന്ന് കള്ളും ഭക്ഷണവും വിതരണം ചെയ്യാം. ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ബെവ്കോ ഔട്ട്ലെറ്റ് തുറക്കും. ബാറുകളില്‍ നിന്നും മദ്യം പാഴ്സലായി ലഭിക്കും.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. ഇന്ന് 29 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 21 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഏഴു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. 127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി ആറ് ഹോട്ട്സ്പോട്ടുകളും തീരുമാനിച്ചു. കൊല്ലം-6,തൃശൂര്‍-4, തിരുവനന്തപുരം3, കണ്ണൂര്‍-3, പത്തനംതിട്ട-2,ആലപ്പുഴ-2, കോട്ടയം-2 കോഴിക്കോട്-2., കാസര്‍ഗോഡ്-2, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഓരോ കേസുകളുമാണു റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: