കോട്ടയം : ബംഗാൾ ഉൾക്കടലിൽ ഉംപുൻ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വ്യാപകമഴ. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
വൈക്കം മഹാദേവർ ക്ഷേത്രത്തിന് മുകളിൽ ആൽമരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ ചുറ്റമ്പലം തകർന്നു. ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കും കലാപീഠത്തിനും നാശം നേരിട്ടു.ക്ഷേത്രത്തിലെ തിടപ്പളളി,ബലിക്കല്‍ പുര, വലിയ അടുക്കള, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, ഉപദേശക സമിതി ഓഫീസ് എന്നിവയ്ക്കും കേടുപാടുകളുണ്ടായി.
ഓടുകള്‍ കാറ്റത്ത് ഇളകി പോയി. ശക്തമായ കാറ്റില്‍ വൈക്കത്ത് 75 യോളം പോസ്റ്റുകളും നിലംപൊത്തി. വൈദ്യുത ബന്ധം സ്ഥാപിക്കാന്‍ ദിവസങ്ങള്‍ എടുത്തേക്കും. വൻ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: