തിരുവനന്തപുരം: റോഡരുകില്‍ കെട്ടിക്കിടക്കുന്ന വെള്ളംകുടിച്ച് ദാഹമകറ്റുന്ന ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അല്ല, നമ്പര്‍ വണ്‍ എന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയതെന്നാണ് ദു:ഖകരമായ കാര്യം. മംഗളം ദിനപത്രത്തില്‍ ഫോട്ടോഗ്രാഫര്‍ അജയ് മധു പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയിയല്‍ വൈറലാകുന്നതിനപ്പുറം വാക്‌പോരിന് വഴിയൊരുക്കിയത്.സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിനമായ ഞായറാഴ്ച ആളൊഴിഞ്ഞ തിരുവനന്തപുരം-കോവളം ബൈപ്പാസ് റോഡരുകില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ചു ദാഹമകറ്റുന്ന നാടോടി. വെള്ളക്കെടിലേക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുന്ന കാക്കയാണ് പിന്നില്‍ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രം.
ഈ ചിത്രമെടുത്ത അജയ് മധു ചിത്രമെടുക്കാനായ സാഹചര്യം ഫേസ്ബുക്കില്‍ ഇങ്ങനെ വ്യക്തമാക്കി- വളരെ ഞെട്ടലോടെ പകര്‍ത്തിയ ചിത്രമാണ്. വെള്ളം കുടിക്കുവോളം കാലം ഈ നിമിഷം മറക്കില്ല. ഒരു കുപ്പി വെള്ളം ഒപ്പിക്കാന്‍ ഓടിയ ഓട്ടവും അതിനിടയില്‍ എങ്ങോട്ടോ മറഞ്ഞ ഈ മനുഷ്യനും എന്നും ഒരു വേദനയായി മനസിലുണ്ടാകും.
ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ വാക്‌പോരും ശക്തമാണ്. കേരളത്തില്‍ നിന്ന് ഇത്തരമൊരു ചിത്രം തികച്ചും ഞെട്ടിക്കുന്നതും സങ്കടകരവുമാണെന്ന് മിക്കവരും കുറിച്ചു. ഉത്തരരേന്ത്യയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ സാംസ്‌കാരിക നായകര്‍ അടക്കം ഉറഞ്ഞുതുള്ളിയേനെ എന്ന് ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍, മാനസികപ്രശ്‌നമുള്ളയാണെന്നായിരുന്നു ഇതിനുള്ള ചിലരുടെ മറുപടി. തിരുവനന്തപുരം കോര്‍പ്പറേഷനെ അപമാനിച്ചെന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ക്കെതിരേ കേസ് എടുക്കാന്‍ സാധ്യയുണ്ടെന്നായിരുന്നു ചിലരുടെ വാദം. ഏതായാലും നമ്പര്‍ വണ്‍ എന്ന് ഏറെ അഭിമാനിച്ചിരുന്ന കേരളീയര്‍ക്ക് ഏറെ ചിന്തിക്കാന്‍ വക നല്‍കുന്നതാണ് ഈ നൊമ്പരചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: