നാദാപുരം: ബന്ധുവീട്ടില്‍ താമസിക്കാന്‍ പോയി ലോക് ഡൗണില്‍ കുടുങ്ങിപ്പോയ കുട്ടികള്‍ക്ക് വീട്ടിലെത്താന്‍ സേവാഭാരതിയുടെ സഹായം. കോയമ്പത്തൂരില്‍ മുത്തച്ഛന്റെ വീട്ടിലായിരുന്ന കുട്ടികള്‍ വാളയാറില്‍ നിന്ന് അമ്മയോടൊപ്പമാണ് വീട്ടിലേക്ക് മടങ്ങിയത്.
മുത്തച്ഛന്റെ വീട്ടില്‍ താമസിക്കാന്‍ പോയ അമയയും അയനയുമാണ് കോയമ്പത്തൂരില്‍ കുടുങ്ങിയത്. അമ്മ കൃപയും അച്ഛന് അരവിന്ദനും ആരോഗ്യ വകുപ്പ്, പോലീസ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടും കുട്ടികളെ തിരിച്ചെത്തിക്കാന്‍ സഹായം ലഭിച്ചില്ല. ബിജെപി നേതാക്കളെ ബന്ധപ്പെട്ടാല്‍ എന്തെങ്കിലും വഴി തെളിയുമെന്ന സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് കൃപയും ഭര്‍ത്താവ് അരവിന്ദനും പുറമേരിയിലെ ബിജെപി നേതാവായ ടി.കെ. പ്രഭാകരനെ കാര്യം അറിയിച്ചത്. അദ്ദേഹം പുറമേരിയിലെ സേവാഭാരതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അവര്‍ കോയമ്പത്തൂരിലെ സേവാഭാരതി പ്രവര്‍ത്തകരെ ബന്ധപ്പെട്ട് കുട്ടികളെ വാളയാറില്‍ എത്തിച്ചു. അവിടെ നിന്ന് അമ്മ കൃപയോടൊപ്പം സേവാഭാരതി തയ്യാറാക്കിയ പ്രത്യേക വണ്ടിയില്‍ പുറമേരിയിലെ വീട്ടിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: