അടിമാലി: ലോക്ക് ഡൗണ്‍ ദിനത്തില്‍ റോഡുകള്‍ വിജനമായിരിക്കെ പോലീസിനെ കണ്ണുവെട്ടിച്ച് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച ബസ് പോലീസ് പിടികൂടി. ഡ്രൈവര്‍ കുത്തുകുഴി കോട്ടപ്പടി ജോബിഷ്(32), സഹായി ആക്കക്കുഴി ബേസില്‍(30), കോണ്ട്രക്ടര് അടിമാലി കോഴിപറമ്പില്‍ സുരേഷ് (39) എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആനച്ചാലില്‍ നിന്ന് പശ്ചിമബംഗാള്‍ സ്വദേശികളായ പത്ത് പേരുമായി പോയ ബസ് ആണ് നേര്യമംഗലത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ ജോബിഷ് സഹായി ബേസില്‍ സൂത്രധാരനായ സുരേഷ് എന്നിവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തു.
കോണ്ടാക്ട് എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വെള്ളത്തുവല്‍ എസ്എച്ച്ഒ ആര്. കുമാര്‍, എസ്ഐമാരായ സജി എന്‍. പോള്‍, വി.ആര്. അശോകന്, സിവില്‍ പോലീസ് ഓഫീസര്‍ ടോണി തോമസ് എന്നിവര്‍ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇടുക്കി എസ്പി പി.കെ. മധുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കേസ് പിടികൂടിയത്. തൊഴിലാളികളെ രണ്ട് ലക്ഷം രൂപയ്ക്ക് വാടക വാങ്ങി ബസില്‍ കയറ്റി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്.
പോലീസിന്റെ പിടിയിലായവരെ മൂന്നാര്‍ കേന്ദ്രീകരിച്ച് നിരീക്ഷണത്തിലാക്കി. തൊഴിലാളികളെ കടത്താനുപയോഗിച്ച ബസും അണു നശീകരണം നടത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: