കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ വെങ്ങാലൂര്‍ക്കടയില്‍ സ്വകാര്യ വ്യക്തി കൃഷിയിടത്തിലെ തോടിനുള്ളില്‍ പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയുടെ ഏലതോട്ടം നശിച്ചു. വെങ്ങാലൂര്‍ക്കട വട്ടപ്പറമ്പില്‍ മേഴ്സിയുടെ കൃഷിയാണ് പാറക്കല്ലുകള്‍ വീണ് നശിച്ചത്.
നഷ്ടപരിഹാരം ആവശ്യപെട്ട് മേഴ്സി പോലീസില്‍ പരാതി നല്കി. 16ന് വൈകിട്ടാണ് സ്വകാര്യ വ്യക്തി തോടിനുള്ളില്‍ പാറ പൊട്ടിച്ചത്. പ്രഹരശേഷി കൂടിയ സ്ഫോടനം നടത്തിയതാണ് പാറക്കഷണങ്ങള്‍ വീണ് മേഴ്സിയുടെ ഏലക്കൃഷി നശിക്കുവാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.
മേഴ്സിയുടെ ഉടമസ്ഥതയില്‍ അരയേക്കര്‍ സ്ഥലമാണ് ഉള്ളത്. അതില്‍ 20 സെന്റിലെ ഏലച്ചെടികള്‍ നശിച്ചതായി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. 35 അടിയോളം ഉയരത്തില്‍ പൊങ്ങിത്തെറിച്ച പാറക്കല്ലുകള്‍ മരങ്ങളിലും മറ്റും തട്ടിയാണ് കൃഷിയിടത്തിലേക്ക് വീണത്.
വീടിന്റെ ഷീറ്റിന് മുകളില്‍ പാറച്ചീളുകള്‍ പതിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടമ്മ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ചതിനാല്‍ മേഴ്സിയും അമ്മയും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. പരാതിയെ തുടര്‍ന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: