കൊച്ചി: ഓപ്പറേഷന് സമുദ്രസേതുവിന്റെ മൂന്നാം ദൗത്യത്തില്‍ 588 പേര് കൂടി കൊച്ചിയിലെത്തി. നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വയില്‍ കേരളം, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് സ്വദേശികളാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ആറ് ഗര്‍ഭിണികള്‍ ഉള്‍പ്പടെ 70 സ്ത്രീകളും 21 കുട്ടികളുമാണ്. ഐഎന്‍എസ് ജലാശ്വയുടെ രണ്ടാമത്തെ ദൗത്യമാണിത്. 15ന് മാലി തുറമുഖത്തു നിന്ന് പുറപ്പെടേണ്ടിയിരുന്ന ഐഎന്‍എസ് ജലാശ്വ മോശം കാലാവസ്ഥ കാരണം ഒരു ദിവസം വൈകിയാണ് യാത്ര തുടങ്ങിയത്.
ഓപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമായി 1,488 പേരാണ് ഇതുവരെ കൊച്ചി തുറമുഖത്തെത്തിയത്. ആദ്യ ദിനം ഐഎന്‍എസ് ജലാശ്വയില്‍ 698 പേരും രണ്ടാം ദൗത്യമായ ഐഎന്‍എസ് മഗറില്‍ 202 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. സുരക്ഷാ പരിശോധനക്കും ആരോഗ്യ പരിശോധനക്കും ശേഷം കപ്പലില്‍ എത്തിയ യാത്രക്കാരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: