മട്ടാഞ്ചേരി: മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. വാഹനങ്ങളുടെ സിഎഫ് ടെസ്റ്റ്, പുതിയ രജിസ്‌ട്രേഷന്‍, റീ രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങളാണ് പുനരാരംഭിക്കുന്നത്.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് മുതലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. രണ്ട് മാസത്തിന് ശേഷം പുനരാരംഭിക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് ഇ-ടോക്കണ്‍ എടുത്ത് വരുന്നവര്‍ക്ക് മാത്രമേ സേവനങ്ങള്‍ ലഭ്യമാകൂ.
ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി ജൂണ്‍ 30 വരെയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഓണ്‍ലൈന്‍ മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷകള്‍, അനുബന്ധരേഖ കളും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ മേല്‍വിലാസം രേഖപ്പെടുത്തി പോസ്റ്റല്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം ഓഫീസിന് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കണം. അങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കി അയച്ച് നല്‍കുമെന്നും മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ ജെബി.ഐ. ചെറിയാന്‍ പറഞ്ഞു. പെട്ടിയില്‍ നിക്ഷേപിക്കുന്ന അപേക്ഷകള്‍ക്ക് ഇ-ടോക്കണ്‍ ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: