മോസ്ക്കോ: പെറുവിന്റെ പരിചയസമ്പന്നായ സ്ട്രൈക്കര്‍ ജെഫേഴ്സണ്‍ ഫര്ഫാന് കൊറോണ സ്ഥിരീകരിച്ചു. റഷ്യയില്‍ കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ കളിക്കാരാണ് ഈ ലോക്കോമോട്ടീവ് മോസ്കോ ക്ലബ്ബ് താരം.
ഞങ്ങളുടെ താരം ജെഫേഴ്സണ്‍ ഫര്ഫാന് കൊറോണ ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു, ലോക്കോമോട്ടീവ് ക്ലബ്ബ് ട്വിറ്ററില്‍ കുറിച്ചു. പ്രീമിയര്‍ ലീഗ് സീസണ് പുനരാരംഭിക്കാന്‍ അഞ്ച് ആഴ്ചശേഷിക്കെയാണ് ഫര്ഫാന് അസുഖം ബാധിച്ചത്. ഫര്ഫാന് മോസ്ക്കോയിലുണ്ടെന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ലോക്കോമോട്ടീവ് ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞു.
മുപ്പത്തിയഞ്ചുകാരനായ ഫര്ഫാന് 2017 ലാണ് ലോക്കോമോട്ടീവില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക മത്സരത്തിനിടെ പരിക്കേറ്റതിനുശേഷം ലോക്കോമോട്ടീവിനായി കളിക്കാനായിട്ടില്ല. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പതിനേഴിനാണ് റഷ്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചത്്. അടുത്ത മാസം ഇരുപത്തിയൊന്നിന് അടച്ചിട്ട സ്റ്റേഡിയത്തില്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: