തിരുവനന്തപുരം: തരിശായി കിടന്നിരുന്ന വയലില്‍ കൃഷിയിറക്കി ഹരിത കര്‍ഷക സംഘം പ്രവര്‍ത്തകര്‍. മേലാങ്കോട് വാര്‍ഡില്‍ തരിശുഭൂമിയായി കിടന്ന സ്ഥലം 7 യുവാക്കള്‍ ചേര്‍ന്നാണ് ഹരിത കര്‍ഷക സംഘം രൂപീകരിച്ചു കൃഷി ചെയ്യുവാന്‍ തുടങ്ങിയത്. വെള്ളായണി ക്ഷേത്രത്തിലെ പാപ്പനംകോട് ദിക്കുബലി നടത്തുന്ന വയല്‍ പാട്ടത്തിനെടുത്താണ് ഹരിത കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചത്.
അനില്‍ ആദിത്യ, പത്മകുമാര്‍ ആര്, അനില്‍കുമാര്‍ ഡി.ആര്, രതീഷ് കുമാര്‍, രാജേഷ് കൊച്ചേരില്‍, മനോജ്. വി, മധുസൂദനന് നമ്പൂതിരി എന്നിവരാണ് സംഘത്തിന്റെ കൃഷിക്ക് നേതൃത്വം നല്‍കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയുടെ സാന്നിദ്ധ്യത്തില്‍ നേമം ക്യഷി ഭവനിലെ ഓഫീസര്‍ മലര് കൃഷിക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ കൃഷിഭവനിലെയും ഹരിത കര്‍ഷക സംഘാങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: