ചൈനയില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പെന്ഷന് ഫണ്ട് ചൈനീസ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് അമേരിക്കന്‍ വിലക്ക്.
. ലോകത്തില്‍ മത സ്വാതന്ത്ര്യം ഏറ്റവും കൂടുതലായി ഹനിക്കപ്പെടുന്ന രാജ്യങ്ങില്‍ ചൈനയുടെ സ്ഥാനം മുന്‍പന്തിയിലാണ്. മുസ്ലിം- ക്രിസ്തു മതങ്ങളുടെ പേരില്‍ വിദേശ സ്വാധീനം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് സ്വന്തം പൗരന്മാരുടെ അവകാശം ചൈന വലിച്ചെറിയുന്നത്.
മുസ്ലിം ഭൂരിപക്ഷ സമുദായമായ ഉയ്ഗുര് വിഭാഗത്തില്‍ പെട്ടവര്‍ക്കും, ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മത ചടങ്ങുകള്‍ നടത്തുന്നതിന് കര്‍ശ നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. മതപഠനത്തിന് അനുമതിയില്ല. സ്കൂള്‍ അവധി കാലങ്ങളില്‍ മതസ്ഥാപനങ്ങളിലേക്ക് പോകുന്നതിനോ, വിശ്വാസവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനോ വിലക്കുണ്ട്. ഇതുസംബന്ധിച്ച് വിദ്യാസ വകുപ്പ് നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ മത പഠനം നടത്തുന്നതിന് ചൈനീസ് കമ്യൂണിറ്റ് പാര്‍ട്ടി കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാലും അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കും.
തിബറ്റന്‍ ബുദ്ധിസ്റ്റുകള്‍, ഉയിഗുര്‍ മുസ്ലിങ്ങള്‍ എന്നിവരെ നിരീക്ഷിക്കാന്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. നീരിക്ഷിച്ചശേഷം ഇവരില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള മത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടിച്ചമര്‍ത്തും.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ സമ്പാദ്യം ചൈനീസ് കമ്പനികളില്‍ നിക്ഷേപിക്കുന്നത് തടഞ്ഞുകൊണ്ട് അമേരിക്കയിലെ പെന്ഷന് ബോര്‍ഡ് (ഫഡറല്‍ റിട്ടയര്‍മെന്റ് ത്രിഫ്റ്റ് ഇന്‍വസ്റ്റ്മെന്റ് ബോര്‍ഡ്)തീരുമാനം എടുത്തിരുന്നു. ഹിക് വിസണ് ഉള്‍പ്പടെയുള്ള ചൈനീസ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിന് ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചൈനയില്‍ മതസ്വാതന്ത്ര്യ ലംഘനമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ കമ്പനികള്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും പിന്മാറുന്നത്.. ജീവനക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മതസ്വാതന്ത്ര്യലംഘനം നടക്കുന്ന ചൈനയില്‍ നിക്ഷേപിക്കേണ്ടതില്ല എന്നാണ് ബോര്‍ഡിന്റെ തീരുമാനം.ലാഭത്തിന് വേണ്ടി മൂല്യങ്ങള്‍ ത്യജിക്കേണ്ടതില്ല എന്നും പെന്ഷന് ബോര്‍ഡ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: