ശ്രീനഗര്‍: ജമ്മു കശ്മീരിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ച് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് നല്‍കിയത് കനത്ത തിരിച്ചടി. ഭീകരതയും സൈബര്‍ ജിഹാദും കൂടാതെ കശ്മീരി യുവാക്കളെ മയക്കുമരുന്നിനടിമയാക്കിയും ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനായിരുന്നു പാക്കിസ്ഥാന്‍ നീക്കം. എന്നാല്‍ കനാലുകളിലും മറ്റ് പ്രദേശങ്ങളിലും വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളാണ് സുരക്ഷാ സേനയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നശിപ്പിച്ചത്.
കഴിഞ്ഞ രണ്ടു തലമുറകളെ ഭീകരത കൊണ്ട് നശിപ്പിച്ച പാകിസ്ഥാന്‍ പുതിയ തലമുറയെ മയക്ക് മരുന്നിനടിമകളാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് പ്രത്യേക ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല എസ്.പിക്കാണ്. രണ്ട് ഡി.വൈ.എസ്.പിമാരും 9 ഇന്‍സ്‌പെക്ടര്‍മാരുമടക്കം നൂറു പേരാണ് സംഘത്തിലുള്ളത്.
കഞ്ചാവ് കച്ചവടവും കടത്തും ആണ് ഭീകരരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന്. കഞ്ചാവ് മയക്കു മരുന്ന് കടത്താന്‍ പാക് പിന്തുണയുള്ള ഭീകര സംഘടനകള്‍ കശ്മീരി യുവാക്കളെയാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഞ്ചാവില്‍ നിന്ന് ഹെറോയിന്‍ നിര്‍മ്മിച്ച് കടത്തി പകരം ആയുധങ്ങള്‍ മേടിക്കുകയാണ് ഭീകര സംഘടനകള്‍ ചെയ്യുന്നത്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് കൃഷിയും അനുബന്ധ മയക്ക് മരുന്ന് കച്ചവടവും കടത്തും വ്യാപകമാണ്.
നേരത്തെ തെക്കന്‍ കശ്മീരിലെ ചില മേഖലയില്‍ മാത്രം ഉണ്ടായിരുന്ന കഞ്ചാവ് വളര്‍ത്തല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: