Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതി ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെടുത്തും

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി മുവായിരത്തില്‍പരം ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കി ദേവഹരിതം നടപ്പാക്കുന്നത്. പച്ചക്കറികള്‍, പുഷ്പസസ്യങ്ങള്‍, വാഴ, ചേന, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, തെങ്ങ്, കമുക്, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങള്‍. ഇതിനു പുറമെ തേക്കിന്‍തൈകള്‍, മറ്റ് ഫലവൃക്ഷങ്ങള്‍ എന്നിവ നടുമെന്നാണ് പറയുന്നത്.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
May 17, 2020, 02:43 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതി ക്ഷേത്രഭൂമികള്‍ ഇനിയും അന്യാധീനപ്പെടുത്തും. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമികള്‍ പാട്ടത്തിന് കൊടുത്ത് കൃഷി ചെയ്യിക്കാനുള്ള നീക്കമാണ് പദ്ധതിയുടെ മറവില്‍ നടത്തുന്നത്.’നൂറുകണക്കിനേക്കര്‍ ദേവസ്വം ഭൂമി അന്യാധീനപ്പെട്ടിട്ടും തിരിച്ചു പിടിക്കാന്‍ തയാറാകാത്ത ദേവസ്വം ബോര്‍ഡ് കൈവശമുള്ള ഭൂമികൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി മുവായിരത്തില്‍പരം ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കി ദേവഹരിതം നടപ്പാക്കുന്നത്. പച്ചക്കറികള്‍, പുഷ്പസസ്യങ്ങള്‍, വാഴ, ചേന, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, തെങ്ങ്, കമുക്, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങള്‍. ഇതിനു പുറമെ തേക്കിന്‍തൈകള്‍, മറ്റ് ഫലവൃക്ഷങ്ങള്‍ എന്നിവ നടുമെന്നാണ് പറയുന്നത്.

ഓരോ ദേവസ്വത്തോടനുബന്ധിച്ചുമുളള കൃഷിയോഗ്യമായ ഭൂമി കണ്ടെത്തി, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിത്ത്, വളം, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കാനാണ് നിര്‍ദേശം. ഹരിത കേരള മിഷന്‍ ജില്ലാതല ഓഫീസുകള്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍ ഉറപ്പാക്കാനും ഉത്തരവില്‍ പറയുന്നു. തുടര്‍ നടപടികള്‍ക്ക് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കര്‍ഷകസംഘടനകളും കുടുംബശ്രീയും

ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാന്‍ ഉപദേശകസമിതി ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, കുടുംബശ്രീ പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗങ്ങള്‍ കൂടി ജൂണ്‍ ഒന്നിനകം പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ഇതിന്റെ ചുമതലയും അസി. ദേവസ്വം കമ്മീഷണര്‍മാര്‍ക്കാണ്. കൃഷിസ്ഥലം ഒരുക്കുന്നത് തൊഴിലുറപ്പു തൊഴിലാളികളും.

പാട്ടക്കൃഷിക്ക് സംഘടനകളും

പല സ്ഥലങ്ങളിലും വ്യക്തികളും, സംഘടനകളും പാട്ട വ്യവസ്ഥയില്‍ ദേവസ്വം വസ്തുക്കളില്‍ കൃഷി ചെയ്യാന്‍ താത്പര്യപ്പെട്ട് മുന്നോട്ടു വരുന്ന കാര്യം ബോര്‍ഡ് ചര്‍ച്ച ചെയ്തു. ലേലം ചെയ്ത് ഏറ്റവും കൂടുതല്‍ പാട്ടം നല്‍കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഉപാധികളോടെ മൂന്നു വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ വസ്തു വിട്ടുകൊടുക്കും. വസ്തു വിട്ടുനല്‍കും മുന്‍പ് ബന്ധപ്പെട്ട വ്യക്തികളുമായോ സംഘടനകളുമായോ കരാര്‍ വയ്‌ക്കണം. ഇതിന് ലോ ഓഫീസറെ ചുമതലപ്പെടുത്തി.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭൂമിയും കൃഷിക്ക്

ബോര്‍ഡ് മാനേജ്‌മെന്റിലുള്ള കോളേജുകളിലെയും സ്‌കൂളുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഭൂമിയും നല്‍കും. അധ്യാപകര്‍, പിടിഎ, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എന്‍സിസി കേഡറ്റ്‌സ് എന്നിവരുടെ പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പാക്കണം. മുന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി. ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപനചുമതല. കാലവര്‍ഷത്തിന് മുന്‍പായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസു അറിയിച്ചു.

Tags: ക്ഷേത്രംദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

ചൈനയും പാകിസ്ഥാനെ കൈവിടുന്നോ? എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്ന് പ്രസ്താവനയിറക്കി ചൈനീസ് വിദേശകാര്യ വക്താവ്

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

ഒറ്റയടിക്ക് പിഒകെയിലെ പാകിസ്ഥാൻ ബങ്കർ തകർത്ത് സൈന്യം : ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും

U.S. Senator JD Vance, who was recently picked as Republican presidential nominee Donald Trump's running mate, holds a rally in Glendale, Arizona, U.S. July 31, 2024.  REUTERS/Go Nakamura

ഇന്ത്യയോട് ആയുധം താഴെയിടാന്‍ അമേരിക്കയ്‌ക്ക് പറയാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

പാകിസ്ഥാൻ സൈന്യത്തിൽ ഭിന്നത ; സൈനിക മേധാവി അസിം മുനീറിനെ പാക് സൈന്യം തന്നെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫുമായും സൈനിക മേധാവികളുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭീകര സംഭവത്തിനും ഉത്തരം നൽകാതെ ഇന്ത്യ വിട്ടിട്ടില്ല : ഇന്ത്യൻ സൈന്യത്തിനൊപ്പമെന്ന് മുകേഷ് അംബാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies