ജനീവ: പൊതുയിടങ്ങളിലും റോഡുകളിലും അണുനാശിനി തളിക്കുന്നതുകൊണ്ട് പുതിയ കൊവിഡിനെ നശിപ്പിക്കാനാവില്ലെന്ന് ലോകാരാരോഗ്യ സംഘടന. ഇങ്ങനെ ചെയ്യുന്നത് മൂലം മറ്റ് ആളുകളുടെ ആരോഗ്യത്തിന് പോലും ഇത് അപകടം ഉണ്ടാക്കിയേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
റോഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, ചന്ത തുടങ്ങിയ സ്ഥലങ്ങളിൽ അണു നാശിനി തളിക്കുന്നതോ പുകയ്‌ക്കുന്നതോ ചെയ്യുന്നതോ കൊണ്ട് വൈറസിനെയോ പകര്‍ച്ച രോഗാണുക്കളെയോ കൊല്ലാനാവില്ല, കാരണം ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍ജ്ജീവമാക്കുന്നു. ഇത്തരം നടപടികൾ രോഗാണുക്കളെയും വൈറസിനെയും നശിപ്പിക്കുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
തെരുവുകളും നടപ്പാതകളും കൊവിഡ് ‘അണുബാധയുടെ സംഭരണസ്ഥലങ്ങളായി ‘ കണക്കാക്കുന്നില്ല. വ്യത്യസ്ത പ്രതലങ്ങളില്‍ വ്യത്യസ്ത ആയുസ്സാണ് വൈറസിനെന്നും പഠനങ്ങള്‍ പറയുന്നു. അണുനാശിനി വ്യക്തികളുടെ മേല്‍ തളിക്കാനേ പാടില്ല. ഇത്തരം പ്രവൃത്തി ശാരീരികമായും മാനസികമായും ഹാനികരമായേക്കാമെന്നും, കണ്ണിനും ചര്‍മ്മത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും, ബ്രോങ്കോസ്പാസം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: