മുപ്പത്തടം: കൊറോണയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ പലിശരഹിത വായ്പ നല്കല് വിവാദമാകുന്നു.സഹകാരികള്‍ക്ക് പലിശരഹിത വായ്പയാണ് നല്‍കുന്നതെന്ന് പറയുന്നുണ്ടെങ്കിലും പല ബാങ്കുകളും മറ്റ് ഇനത്തില്‍ സഹകാരികളില്‍ നിന്ന് പണം പിടുങ്ങുകയാണ്.
റിസ്ക് ഫണ്ട് ,പ്രിന്റിംഗ് &സ്റ്റേഷനറി തുടങ്ങിയ പേരുകളിലാണ് സഹകാരികളില്‍ നിന്ന് ബാങ്ക് പണം ഈടാക്കുന്നത്. 5000 മുതല്‍ 25000 രൂപ വരെയാണ് വായ്പ നല്‍കുന്നത്..പല ബാങ്കുകളും തോന്നുന്നതു പോലെയുള്ള നടപടിക്രമങ്ങളാണ് എടുക്കുന്നത്. ചില ബാങ്കുകള്‍ യാതൊരു വിധ ഫീസും ഈടാക്കാതെ വായ്പ അനുവദിക്കുന്നു. കൊങ്ങോര്‍പ്പിള്ളി സഹകരണ ബാങ്ക് റിസ്ക് ഫണ്ട് ,പ്രിന്റിംഗ് &സ്റ്റേഷനറി തുടങ്ങിയ പേരുകളില്‍ 250 രൂപയും കൂടാതെ സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ രസീത് ഇല്ലാതെ 20 രൂപ വാങ്ങിയതും ആക്ഷേപമുയര്‍ന്നു.പരാതി വന്നപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കി.
കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് 5000 രൂപ വായ്പയില്‍ നിന്നും 295 രൂപയാണ് പിടിച്ചത്. ഏലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പ തുക 25000 രൂപയാണ് വായ്പയില്‍ നിന്നും പിടിക്കുന്നത് 350 രൂപയാണ്. എളവൂര്‍ സഹകരണ ബാങ്ക് 5000 വായ്പയില്‍ 100 രൂപ പിടിച്ചു. പാറക്കടവ് സഹകരണ ബാങ്കില്‍ 5000 ന് 50 രൂപയും , ചെങ്ങമനാട് ബാങ്കില്‍ 5000 രൂപ വായ്പയില്‍ 2000 രൂപ പണമായും 3000 രൂപക്ക് 1000 രൂപയുടെ മൂന്നു കൂപ്പണുകളാണ് നല്‍കിയത്. കുപ്പണ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം.
കുടിശിഖ വരുത്താത്ത സഹകാരികള്‍ക്ക് ജാമ്യത്തിന്റെ ഉറപ്പിലാണ് വായ്പ കൊടുക്കുന്നത്. അതിനുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങുന്നുമുണ്ട്.ബിജെപി നേതൃത്വം കൊടുക്കുന്ന വെളിയത്തുനാട് സഹകരണ ബാങ്ക് ആദ്യം തന്നെ വായ്പ പ്രഖ്യാപിക്കുകയും വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. 5000 വായ്പക്ക് 50 രൂപ യാണ് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: