മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഉദ്ദിഷ്ടകാര്യവിജയമുണ്ടാകും. ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം സിദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനാകും. പുതിയ പ്രവര്ത്തനമേഖലയ്ക്ക് തുടക്കം കുറിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഏറ്റെടുത്ത ജോലികള്‍ക്ക് തടസം നേരിടും. ഇഷ്ടജനങ്ങളില്നിന്നും വിഷമകരമായ അനുഭവങ്ങള്‍ക്ക് ഇടയാകുന്നതാണ്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ നിമിത്തം ക്ലേശിക്കാനിടയാകും. അര്‍ഹമായ ഗുണാനുഭവങ്ങള്‍ക്ക് തടസം നേരിടും. ധനനഷ്ടവും സംഭവിക്കാം.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കും. ചികിത്സാചെലവുകള്‍ വര്‍ധിക്കും. വിവാഹ വിഷയങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുക്കുവാനിടയാകും. പക്ഷിമൃഗാദികളെ വളര്‍ത്തുവാന്‍ താല്‍പ്പര്യം വര്‍ധിക്കുന്നതാണ്. ആഹാര, ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ഉദര സംബന്ധമായ രോഗങ്ങള്‍ നിമിത്തം ക്ലേശിക്കാനിടയാകും. മുന്‍കോപം നിയന്ത്രിക്കണം. കുടുംബജീവിതത്തില്‍ സമാധാനക്കുറവ് വര്‍ധിക്കുന്നതാണ്. പിതൃതുല്യരായവരുടെ വേര്‍പാട് നിമിത്തം വിഷമിക്കേണ്ടതായിവരും. സ്വാതന്ത്ര്യശീലത്താല് മനോദുരിതങ്ങള്‍ വന്നുചേരുന്നതാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സ്വജനങ്ങള്‍ക്ക് വേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടതായിവരും. സാമ്പത്തിക ബാധ്യതകള്‍ക്ക് താല്‍ക്കാലിക പ്രതിവിധി കാണുവാന്‍ സാധിക്കും. ശാരീരിക അധ്വാനം ഏറിയിരിക്കും. വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തെപ്പറ്റി ആകുലചിത്തരാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
വാസസ്ഥലത്ത് സമാധാനം കുറയും. ബന്ധുമിത്രാദികളുമായി കലഹിക്കാനിടയാകും. മാനസിക സംഘര്‍ഷ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരികയും ഭൃത്യജന സഹായം ലഭ്യമാകുകയും ചെയ്യുന്നതാണ്. തൊഴില്‍ സംബന്ധമായി ധനനഷ്ടം ഉണ്ടാകും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
സാമ്പത്തിക, വ്യാപാര കാര്യങ്ങള്‍ മന്ദഗതിയില്‍ തുടരാനിടയാകും. സാമ്പത്തികാവശ്യങ്ങളെ സംബന്ധിച്ച് മാനസിക സംഘര്‍ഷം വര്‍ധിക്കുന്നതാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ ക്ലേശിക്കുമെങ്കിലും ആരോഗ്യസ്ഥിതി മെച്ചമായിത്തന്നെ തുടരും. സഹോദരങ്ങളില്‍നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സന്താനവിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നതാണ്. അഗമ്യമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി സന്തോഷം തേടാന്‍ ചിന്തിച്ചെന്നുവരാം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആപത്തും, ഭൃത്യജനങ്ങളില്നിന്ന് ദുരിതങ്ങളും ഉണ്ടാവാനിടയുണ്ട്. സ്നേഹബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാവാനിടയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
ബന്ധുക്കളില്‍നിന്നും സഹായം ലഭ്യമാകും. ഗൃഹഭരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിവരും. പുതിയ കുടുംബ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ അവസരം ലഭിക്കും. പ്രവര്‍ത്തന രംഗത്തിന് മാറ്റവും സത്കീര്‍ത്തിക്ക് ഭംഗവും ഉണ്ടാകുന്നതാണ്. നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ നിമിത്തം വിഷമിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ആത്മമിത്രങ്ങളുടെ വേര്‍പാട് നിമിത്തം ക്ലേശിക്കാനിടയാകും. ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുകിട്ടും. കള്ളന്മാരില്നിന്നും ഉപദ്രവമേല്ക്കാനിടയാകും. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. ജീവിത ചുറ്റുപാടില്‍ മാറ്റം സംഭവിക്കാനിടയാകും. തടസപ്പെട്ടു കിടന്നിരുന്ന ധനാഗമ മാര്‍ഗങ്ങള്‍ ലഭ്യമാകും. ഈശ്വരഭജന അഭികാമ്യം. മനഃസുഖം കുറയും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
മാതാപിതാക്കളുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായെന്നുവരാം. ശത്രുക്കളില്‍നിന്നും ഉപദ്രവവും അലട്ടലുകളും ഉണ്ടാകും. സുഹൃത്ജനങ്ങളുമായി കലഹിക്കും. എന്നിരുന്നാലും സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവപ്പെടുകയില്ല. ഈശ്വര ഭജനത്തില്ക്കൂടി മനഃസ്വസ്ഥത വീണ്ടെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: