ബാഴ്സലോണ: കൊറോണ സമ്മാനിച്ച ഇടവേള ബാഴ്സലോണയ്ക്ക് അനുഗ്രഹമാകുമെന്ന് ലയണല്‍ മെസി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചത് തന്റെ ടീമിന് ഗുണമാകുമെന്ന് സ്പാനിഷ്ഡെയ്ലി സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പന്ത്രണ്ട് മുതല്‍ സ്പാനിഷ് ലീഗായ ലാ ലിഗ നിര്‍ത്തിവച്ചിരിക്കുകയാണ്. മിക്കവാറും അടുത്ത മാസം ലീഗ്പുനരാരംഭിക്കും.
എന്തുകൊണ്ടാണ് ഈ ഇടവേള ടീമിന് ഗുണമാകുന്നതെന്ന് മെസി വ്യക്തമാക്കിയില്ല. പരിക്കേറ്റ പങ്കാളി ലൂയി സുവാരസ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതും കൂടുതല്‍ കാലം വിശ്രമം ലഭിച്ചതുമൊക്കെയാകാം ഇടവേള ടീമിന് ഗുണാമാകുമെന്ന് പറയാന്‍ മെസിയെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് സീസണുകളിലും ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരങ്ങളിലെല്ലാം തോറ്റു. നിന്തരമായ ഒട്ടേറെ മത്സരങ്ങള്‍ക്ക് ശേഷമാണ് ആ സീസണുകളില്‍ ബാഴ്സ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചത്. ഇത് ഒരു പക്ഷെ ടീമിന്റെ പ്രകടനത്തെ ബാധച്ചിരിക്കാം.
മാര്‍ച്ചില്‍ ലാ ലിഗ നിര്ത്തിവയ്ക്കുമ്പോള് ബാഴ്സലോണ പോയിന്റ് നിലയില്‍ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനെക്കാള്‍ രണ്ട് പോയിന്റിന് മുന്നിലാണവര്‍. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സ പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: