ചണ്ഡിഗഡ്: ആരോഗ്യം വീണ്ടെടുത്ത ഇന്ത്യന്‍ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങുന്നു. ലോക്ഡൗണിനുശേഷം ജിങ്കാന് കളിക്കളത്തില്‍ തിരിച്ചെത്തും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജിങ്കാന് പരിക്കേറ്റത്. തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒറ്റമത്സരത്തില്‍ പോലും ജിങ്കാന് ബ്ലാസ്റ്റേഴ്സിനായി കളിക്കാനായില്ല. ബംഗ്ലാദേശിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ജിങ്കാന് പരിക്കേറ്റത്.
വിവിധ രാജ്യങ്ങള്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതോടെ ലോക കായികരംഗം സജീവമാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഫിഫ കൊണ്ടുവന്ന അഞ്ചുപേരെ പകരക്കാരായി ഇറക്കാമെന്ന നിയമത്തെ സ്വാഗതം ചെയ്യുന്നു.
നിലവിലെ സാഹചര്യത്തില്‍ കളിക്കാരുടെ ആരോഗ്യം പരിഗണിച്ച് കൊണ്ടുവന്ന ഈ നിയമം നല്ലൊരു നീക്കമാണെന്ന് ജിങ്കാന് വ്യക്തമാക്കി.
കൊറോണ നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തിലും കളിക്കാന്‍ തയ്യാറാണ്. ഫുട്ബോളിനെക്കാള്‍ പ്രധാനം മനുഷ്യ ജീവനാണ്. അതിനാല്‍ മത്സരങ്ങള്‍ക്കായി ഒരു വര്‍ഷം വരെ കാത്തിരിക്കാനും താന്‍ ഒരുക്കമാണെന്ന് ജിങ്കാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: