മലപ്പുറം: പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയിലൂടെ വീട്ടമ്മമാര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാംഘട്ട വിതരണവും പൂര്‍ത്തിയായി. മലപ്പുറം ജില്ലയില്‍ മാത്രം 3,00,722 വീട്ടമ്മമാര്‍ക്ക് ഇതിനോടകം സഹായം ലഭിച്ചു.
ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ സാമ്പത്തിക സഹായം നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് മലപ്പുറത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായമായത്. മെയ് മാസത്തിലെ സഹായധന വിതരണം അഞ്ചാം തീയതിയോടെ തന്നെ അക്കൗണ്ടുകളില്‍ എത്തി തുടങ്ങി. ബിസിനസ് കറസ്‌പോണ്ടന്റസ് വഴി അത്യാവശ്യക്കാരുടെ വീടുകളിലെത്തി പണം പിന്‍വലിക്കാനുള്ള സൗകര്യവും ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമെ ജില്ലയിലെ കര്‍ഷകര്‍ക്ക് കൈതാങ്ങായി കിസാന്‍ സമ്മാന്‍ നിധി വഴി ലഭിക്കുന്ന 6000 രൂപയുടെ ആദ്യ ഗഡുവും അക്കൗണ്ടുകളിലെത്തിയിട്ടുണ്ട്.
















