ന്യൂദല്‍ഹി : സ്വയംപര്യാപ്തമായ രാജ്യം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയെ കരുത്തുറ്റതാക്കുന്നതിനും സ്വന്തം മികവുകളില്‍ ഊന്നി മുന്നേറാന്‍ ഇത് രാജ്യത്തെ സഹായിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. കോവിഡ് സാമ്പത്തിക പാക്കേജ് ആത്മ നിര്‍ഭര്‍ ഭാരതിന്റെ നാലാംഘട്ടം വിശദീകരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാലാം ഘട്ടത്തില്‍ എട്ട് മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. കല്‍ക്കരി, ധാതു, വ്യോമയാന മേഖല, വൈദ്യുതി വിതരണം, ബഹിരാകാശം, ആണവോര്‍ജ്ജം, വിമാനത്താവളങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഈ മേഖലകളുടെ വികസനത്തിനും, വാണിജ്യവത്കരണത്തിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ആഗോള വെല്ലുവിളികള്‍ നേരിടാനായാലേ സ്വയം പര്യാപ്തമാകാന്‍ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ബിസിനസ് സൗഹൃദ ഇടമാക്കി ഇവിടം മാറ്റിയെടുക്കണം.
സംസ്ഥാനങ്ങളില്‍ വ്യവസായിക ക്ലസ്റ്ററുകളുടെ പരിഷ്കരണത്തിനായി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യവസായി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലാന്‍ഡ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങ്ങിന്റെ സംവിധാനത്തോടെ എല്ലാവര്ക്കും ലഭ്യമാക്കും. 50000 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ധാതു ഖനനത്തില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. നടപടികള്‍ എളുപ്പമാക്കാന്‍ സംയോജിത ലേലത്തിന് നീക്കം. പര്യവേഷണവും ഖനനവും എല്ലാം പലര് ചെയ്യുന്ന രീതി മാറ്റും. 500 ഖനന ബ്ലോക്കുകള്‍ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. അലൂമിനിയം വ്യവസായ മേഖലയെ സഹായിക്കാന്‍ ബോക്സൈറ്റും കല്‍ക്കരിയും ഖനനം ചെയ്യാന്‍ അനുവാദം നല്‍കും. ഇത് അലുമിനിയം വ്യവസായത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ ചെലവ് കുറയ്ക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരും. മത്സരം വര്‍ധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും നിര്‍മല സീതാരാമന് അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: