ന്യൂദല്‍ഹി: കൊറോണ വൈറസ് മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും ധൂര്‍ത്തടിക്ക് കുറവ് വരുത്താതെ പിണറായി സര്‍ക്കാര്‍.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ അവഗണിക്കുകയും കോടികള്‍ മുടക്കി സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്ക് നല്‍കുകയും ചെയ്താണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്. ഉത്തരവിന്റെ പകര്‍പ്പ് ജനം ടിവി പുറത്ത് വിട്ടു.
ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് ഏജന്‍സികള്‍ക്കുള്ള കോടികള്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: