കോഴിക്കോട്: ഇതരസംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം രാജധാനി എക്പ്രസില്‍ കോഴിക്കോട്ടെത്തിയ ഏഴു പേരെ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ജില്ലയിലുള്ള നാല് പേരെയും മലപ്പുറം, വയനാട്, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തരെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗലക്ഷണമുള്ളവരെ വിദഗ്ധ ആരോഗ്യസംഘം പരിശോധിച്ച ശേഷമാണ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് അയച്ചത്. 10 ആംബുലന്‍സുകളാണ് ആശുപത്രിയിലേക്കായി തയ്യാറാക്കി നിര്‍ത്തിയിരുന്നത്. പരിശോധനയില്‍ കോവിഡ് ലക്ഷണമില്ലാത്തവരെ വീടുകളിലേക്കയച്ചു.
ല്ഹിയില് നിന്നുള്ള തീവണ്ടിയില്‍ വിവിധ ജില്ലകളിലെ 286 യാത്രക്കാരാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. കോഴിക്കോട് 67, കണ്ണൂര്‍ 72, കാസറഗോഡ് 23, മലപ്പുറം 56, വയനാട് 24, പാലക്കാട് 43, തൃശൂര്‍ 1 എന്നിങ്ങനെയാണ് കോഴിക്കോട് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
യാത്രക്കാരെ സ്വീകരിക്കാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ രണ്ടു വഴികളാണ് സജ്ജീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്റ്റേഷനില്‍ പത്ത് കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഹൗസ് സര്ജന്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, വളണ്ടിയര്‍ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന സംഘമാണ് യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. യാത്രക്കാരുടെ ബാഗുകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് പുറത്തേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: