വാഷിങ്ടണ്‍ : കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ പകര്‍ച്ചവ്യാധി സമയത്ത് നമ്മള് നമ്മള് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമൊപ്പം നിലകൊള്ളണം. കോവിഡിനെതിരെ വാക്സിന് വികസിപ്പിക്കുന്നതിന് യുഎസും ഇന്ത്യയും സഹകരിക്കുന്നുണ്ട്. ഇന്ത്യയിലുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്കായി യുഎസ് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും. കൊറോണ വൈറസ് എന്ന അദൃശ്യ ശത്രുവിനെ നമ്മള് ഒത്തൊരുമിച്ച് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്നിനായി യുഎസ് കഴിഞ്ഞമാസം ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയും ഇതുപ്രകാരം പ്രധാനമന്ത്രി ഇത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദിക്ക് നന്ദി അറിയിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. മനുഷ്യത്വത്തിനാണ് ഇവിടെ പ്രാധാന്യം. ഇന്ത്യന്‍ ജനതയ്ക്കും നന്ദി പറയുന്നതായാണ് ട്രംപ് അറിയിച്ചത്.
അതേസമയം ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളും മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്പോള്‍ യുഎസിലാണ്. 86,744 പേരാണ് ഇവിടെ മരണമടഞ്ഞിട്ടുള്ളത്, യുകെ (34,078), ഇറ്റലി (31,610).ആഗോളതലത്തില്‍ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 4.5 ലക്ഷം കവിഞ്ഞു, ഇതില്‍ മൂന്ന് ലക്ഷത്തിലധികം മരണങ്ങള് സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: