ന്യൂദല്‍ഹി: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകള്‍ കളിക്കണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിര്‍ദേശം പ്രായോഗികമല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പ്രസിഡന്റ്് സൗരവ് ഗാംഗുലി. ഈ വര്‍ഷാവസാനം നടക്കുന്ന ഓസീസ് പര്യടനത്തില്‍ നാലു ടെസ്റ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ടെസ്റ്റ് കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്തണമെന്ന് അടുത്തിടെ ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന് റോബര്‍ട്സ് നിര്‍ദേശിച്ചിരുന്നു.
കൊറോണ മഹാമാരിയുടെപശ്ചാത്തലത്തില്‍ ക്വാറന്റൈന് മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുള്ളതുകൊണ്ടും സമയപരിമിതികളും കണക്കിലെടുത്ത് ഒരു മത്സരം കൂടതല്‍ കളിക്കുക വിഷമകരമാണെന്ന്് ഗാംഗുലി പറഞ്ഞു.
ഇന്ത്യ അഞ്ചു ടെസ്റ്റ് കളിക്കണമെന്ന നിര്‍ദേശം സാധ്യമാകുമെന്ന് കരുതുന്നില്ല. ടെസ്റ്റിന് പുറമെ ഏകദിന മത്സരങ്ങളും പരമ്പരയിലുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തില്‍ പതിനാല് ദിവസത്തെ ക്വാറന്റൈനും കൂടി പരിഗണിക്കണം. ഇതൊക്കെ കണിക്കിലെടുത്താല്‍ പര്യടനം നീണ്ടുപോകും.
ഭാവിയില്‍ ഓസ്ട്രേലിയുമായി അഞ്ചു ടെസ്റ്റ് കളിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഒക്ടോബറിലാണ് ഇന്ത്യ ഓസ്ട്രേലിയിലേക്ക് പോകുക. നാലു മത്സരങ്ങളുള്ള ഗാവസ്കര്‍-ബോര്‍ഡര്‍ ട്രോഫി ടെസ്റ്റ് പരമ്പര നവംബറില്‍ ആരംഭിക്കും.
കൊറോണയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയുമായുള്ള പര്യടനം നടക്കേണ്ടത് അനിവാര്യമാണ്.
ഇന്ത്യയുടെ പര്യടനത്തിനായി ആവശ്യമെങ്കില്‍ യാത്രനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഓസീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: