തിരുവനന്തപുരം: മുന്‍പ് പറഞ്ഞതെല്ലാം വീണ്ടും വിഴുങ്ങി മുഖ്യമന്ത്രി. വരുന്നവരെല്ലാം് സര്‍ക്കാര്‍ ഒരുക്കുന്ന പൊതു കേന്ദ്രത്തില്‍ ക്വാറന്റൈന് പോകണം. ആരും വീടുകളില്‍ ക്വാറന്റൈന് സമ്മതിക്കില്ല. കാശു നല്കി ഹോട്ടലില്‍ ക്വാറന്റൈന് പോകാമെന്നു പറയുന്നവരേയും അതിനു സമ്മതിക്കില്ല.എന്നൊക്കെ പറഞ്ഞതില്‍ നിന്ന് പിന്നോട്ടു പോകുന്നു.
ക്വാറന്റൈന് കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പമൊന്നുമില്ലന്നാണ് എന്നിട്ടും മുഖ്യമന്ത്രി പറഞ്ഞു.. ഇപ്പോള്‍ ഇവിടെ ഫലപ്രദമായി ക്വാറന്റൈന് നടപ്പാകുന്നുണ്ട്. ഇന്നത്തെ കണക്ക് നോക്കിയാല്‍ ആകെ നിരീക്ഷണത്തിലുള്ള 48,825 പേരില്‍ 48,287ഉം വീടുകളിലാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വീടുകളിലെ ക്വാറന്റൈന് വിജയകരമായി നമുക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗം പടരുന്നത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്. പുതിയ സാഹചര്യത്തില്‍ പേയ്ഡ് ക്വാറന്റൈന് നടപ്പാക്കുന്നതു സംബന്ധിച്ച് ആലോചിച്ചിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവര്‍ക്ക് പേയ്ഡ് ക്വാറന്റൈന് ആകാവുന്നതാണ്.
കോവിഡ് 19 നമ്മുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബ്രേക്ക് ദി ചെയിന്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു. സാനിറ്റെസര്‍ ഉപയോഗിക്കുന്നതും മാസ്ക് ധരിക്കുന്നതും ശീലമായി. എന്നാല്‍, ഇത് എല്ലാവരും ചെയ്യുന്നു എന്നു പറയാനാവില്ല. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ പങ്കാളിത്തം പൂര്‍ണമായും ഉണ്ടാവണം.
സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാതെ കൂട്ടംകൂടി നില്ക്കുന്ന പ്രവണത പലയിടത്തുമുണ്ട്. ചിലയിടങ്ങളില്‍ ഉത്സവം നടത്താന്‍ ആലോചിക്കുന്നതായും ചില ആരാധനാലയങ്ങളില്‍ കൂട്ട പ്രാര്‍ത്ഥനയ്ക്ക് പദ്ധതിയിടുന്നതായും മനസ്സിലാക്കിയിട്ടുണ്ട്. എവിടെയായാലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ സമ്മേളിക്കരുത്. ആള്‍ക്കൂട്ടത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള ഇളവും തല്ക്കാലം ഉണ്ടാകില്ല. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: