ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ അഭിയാന്റെ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്. കര്‍ഷകരേയും ചെറുകിട വ്യവസായങ്ങളേയും ലക്ഷ്യമിട്ടാണ് പ്രഖ്യാപനങ്ങളില്‍ അധികവും. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ധനസഹായമാണ് പാക്കെജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. ഒപ്പം, രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ രാജ്യത്തെവിടേയും നേരിട്ട് വിപണനം നടത്താനുള്ള തരത്തില്‍ പുതിയ നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ നടത്തും.ഇതോടെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാനാകും. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാനാണ് നിയമം. കര്‍ഷകര്‍ക്ക് കൃഷി കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളും ഈ നിയമത്തോടെ ഒഴിവാക്കും.
മറ്റു പ്രഖ്യാപനങ്ങള്‍- ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി രൂപ പ്രഖ്യാപിച്ചു. ഇതുവഴി രണ്ട് കോടി കര്‍ഷകര്‍ ഗുണഭോക്താക്കളാകും. ചെറുകിട ഭക്ഷ്യോത്പ്പന്ന മേഖലക്ക് 10,000 കോടി രൂപയും 5,000 കോടി രൂപ പണ ലഭ്യത ഉറപ്പാക്കാനായും അനുവദിച്ചു. പ്രാദേശിക ഉത്പ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്ക് ഉയര്‍ത്തുന്നതിന് ഊന്നല്‍ നല്‍കും. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 കോടി രൂപയും മത്സ്യബന്ധന മേഖലക്ക് 11,000 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചു. 13,343 കോടി രൂപ മൃഗസംരക്ഷണത്തിനായി നീക്കിവെച്ചു. ഇതില്‍ 53 കോടി രൂപ പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കായി വിനിയോഗിക്കും. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. 53 കോടി കന്നുകാലികള്ക്ക പൂര്‍ണ വാക്സിനേഷന് നടപ്പാക്കും. ഔഷധകൃഷി പ്രോത്സാഹനത്തിന് അടുത്ത രണ്ടു വര്‍ഷത്തേക്ക് 4000 കോടി രൂപ. തേനീച്ച കൃഷിക്ക് 500 കോടി വകയിരുത്തും. ഇതില്‍ സ്ത്രീ കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: