നെടുമങ്ങാട്: രാജേന്ദ്രന് കാണിയുടെ മരണത്തിന് ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി, എസ്സി-എസ്റ്റി മോര്‍ച്ച അരുവിക്കര മണ്ഡലം കമ്മറ്റി പ്രവര്‍ത്തകര്‍ ആര്യനാട് പോലീസ് സ്റ്റേഷന് ഉപരോധിച്ചു. എസ്സി-എസ്റ്റി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥരെ കേസില്‍ നിന്നും രക്ഷിക്കാനുള്ള നടപടികളാണ് പോലീസ് കൈകൊള്ളുന്നതെന്നും സന്തോഷ് പറഞ്ഞു.
പട്ടികജാതി വിഭാഗത്തിലെ യുവാക്കള്‍ മരണപ്പെടുന്നത് അടുത്ത കാലത്ത് വര്‍ധിച്ചുവരികയാണ്. പല കേസുകളും അന്വേഷിക്കാതെ നിസാരവല്ക്കരിക്കപ്പെടുകയാണ്. എക്സൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡിനെ തുടര്‍ന്ന് പിറ്റേദിവസം രാജേന്ദ്രന് കാണിയുടെ മൃതദേഹം പാറക്കെട്ടിനിടയില്‍ കാണുകയായിരുന്നു. ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥരെ ഉടനെ കണ്ടെത്തി നടപടി സ്വീകരിക്കണം. രാജേന്ദ്രന് കാണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇനിയും നല്‍കിയിട്ടില്ല.
രാജേന്ദ്രന് കാണിയുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു. വിതുര അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സരസ്വതി, ജില്ലാ ട്രഷറര്‍ മലവിള രാജേന്ദ്രന്, എന്നിവര്‍ നേതൃത്വം നല്കി. ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, സെക്രട്ടറി തച്ചന്‍കോട് വേണുഗോപാല്‍, തൊളിക്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പനയ്ക്കോട് സുനില്‍ കുട്ടന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: