ദുബായ്: ഏത് സമയത്തും ജനങ്ങള്‍ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ബന്ധപ്പെടാമെന്ന പ്രധാനമന്ത്രി നല്കിയ വാക്ക് പാലിച്ചു. ചെയ്തു തന്ന അടിയന്തിര സഹായത്തിന് ഹൃദയത്തില്‍ തൊട്ട് നന്ദി പ്രകാശിപ്പിച്ച് വര്‍ക്കല സ്വദേശി ബാലകൃഷ്ണന്.
ദുബായിയില്‍ താമസിക്കുന്ന ഇയാള്‍ ജീവന് രക്ഷാ മരുന്നുകള്‍ക്കായാണ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്നുകള്‍ എംബസി വഴി പ്രധാനമന്ത്രിയുടെ ഓഫീസ് എത്തിച്ചു നല്കി. ദുബായില്‍ ജീവന് രക്ഷാ മരുന്നുകള്‍ക്കായി അന്വേഷിച്ചെങ്കിലും ഇത് ലഭ്യമായിരുന്നില്ല. നോര്‍ക്കയിലെ പലരോടും, അഭ്യര്‍ത്ഥിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായിരുന്നില്ല. അവര്‍ക്കൊന്നും ഒന്നും ചെയ്യാനില്ലെന്നായിരുന്നു പ്രതികരണം.
തുടര്‍ന്ന് ബാലകൃഷ്ണന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് കത്തയയ്ക്കുകയായിരുന്നു. ജീവന് രക്ഷാ മരുന്നുകള്‍ ദുബായില്‍ കിട്ടാനില്ല. പലരോടും അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു ഫലവുമില്ല. സഹായിക്കണം മോദി ജി എന്നായിരുന്നു കത്തിലെ വരികളെന്ന് ബാലകൃഷണന് പറയുന്നു.
അദ്ദേഹം പറഞ്ഞു. ഒടുവില്‍ കഴിഞ്ഞ മാസം16 ാം തിയതിയാണ് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അമ്പത്തയ്യായിരം കത്തുകള്‍ക്ക് പുറകിലായിരുന്നു തന്റെ കത്ത്.
പിന്നീട് ഈ മാസം 5-ാം തിയതി ബാലകൃഷ്ണന് ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലേറ്റില്‍ നിന്ന് ഫോണ്‍ വരികയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തനിക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിയിട്ടുണ്ടെന്നായിരുന്നു അവര്‍ അറിയിച്ചത്.
അമ്പത്തയ്യായിരം ആപ്ലിക്കേഷനുകള്‍ക്ക് പിറകിലുണ്ടായിരുന്ന തനിക്ക് വെറും 20 ദിവസം കൊണ്ടാണ് രണ്ട് മാസത്തേക്ക് ആവശ്യമുള്ള മരുന്നുകള്‍ ലഭിച്ചത്. 130 കോടി ജനങ്ങളില്‍ വെറും സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരാളായ തനിക്ക് എത്രയും പെട്ടന്ന് മരുന്ന് എത്തിച്ചു നല്കാന് മോദിക്ക് സാധിച്ചു. പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ബാലകൃഷണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: