കോഴിക്കോട്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ ചെയ്യാനാവാതെ ബുദ്ധിമുട്ടുന്ന മുഴുവന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ക്കും അതിജീവന ഗ്രാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട്’ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘിന്റെ നേതൃത്വത്തില്‍ എല്‍ഐസി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി.
നിബന്ധനകള്‍ കൂടാതെ മുഴുവന്‍ ഏജന്റുമാര്‍ക്കും പലിശരഹിത വായ്പ നല്‍കുക, വായ്പാ തിരിച്ചടവ് 60 മാസ കാലാവധിയാക്കുക, ക്ലബ്ബംഗങ്ങള്‍ക്ക് ഉപാധികളില്ലാതെ 2019-20 വര്‍ഷ അംഗത്വം പൂര്‍ണ്ണ ആനുകൂല്യത്തോടെ നിലനിര്‍ത്തുക, മുഴുവന്‍ ഏജന്റുമാരെയും ഒരേപോലെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചായിരുന്നു സമരം.
കോഴിക്കോട് സിറ്റി ബ്രാഞ്ച് 3, ബ്രാഞ്ച് ക, 2 സിഎബി തുടങ്ങിയ ഓഫീസുകള്‍ക്ക് മുമ്പില്‍ നടന്ന സമരത്തിന് ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘ് (ബിഎംഎസ്) അഖിലേന്ത്യാ പ്രസിഡണ്ട് എം. ഉല്ലാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. പ്രസന്ന, ഡിവിഷന്‍ സെക്രട്ടറി പി. വത്സരാജ്, ജില്ലാ സെക്രട്ടറി പി. പവിതന്‍, ബ്രാഞ്ച് – 3 പ്രസിഡണ്ട് ഉമാഉണ്ണി, സെക്രട്ടറി ജിതേന്ദ്രന്‍, ട്രഷറര്‍ ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: