കൊച്ചി: ജാമ്യത്തില്‍ ഇറങ്ങി വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇടത് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഒരു കേസിന്റെ ജാമ്യത്തില്‍ കഴിയുമ്പോള്‍ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ബിജെപി ദേശീയ സമിതി അംഗം ബി രാധാകൃഷ്ണ മേനോനാണ് പരാതി ഉന്നയിച്ചത്.
ഒരു കേസിന്റെ ജാമ്യത്തില്‍ കഴിയുമ്പോള്‍ ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്താന്‍ പാടില്ല. ഗോമാതാ ഉലര്‍ത്ത് എന്ന പേരില്‍ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുകയും പശുവിറച്ചി പാകം ചെയ്തതിലൂടെ ഹൈന്ദവ വികാരത്തെ വീണ്ടും മുറിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജാമ്യം റദ്ദാക്കാന്‍ വരെ ഇതിലൂടെ സാധിക്കും.
ബരിമലയില്‍ ആചാര ലംഘനം നടത്താന്ശ്രമിച്ചതോടെ ബിഎസ്എന്‍എലിന്റെ സല്‍പ്പേരും വരുമാനവും കുറഞ്ഞെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഇവരെ പിരിച്ചുവിട്ടത്. ഇത് കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില വിഡിയോകളും ഫോട്ടോകളും സഹപ്രവര്‍ത്തകര്‍ക്ക് അലോസരമുണ്ടാക്കിരുന്നു.
ബിഎസ്എന്‍എലിന്റെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടില്‍ രഹനക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശുപാര്‍ശ എന്ന് രഹന തന്നെ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ജോലിയില്‍ നിന്നും നീക്കാന്‍ ബിഎസ്എന്‍എല്‍ എറണാകുളം ഡിജിഎം അടിയന്തിരമായി ഉത്തരവിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: