കൊച്ചി: മനസ്സു വെച്ചാല്‍ കൃഷി ആര്‍ക്കും ചെയ്യാമെന്ന് പ്രവര്‍ത്തിച്ചുകാണിക്കുകയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സ്ഥാപനത്തിലെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും മറ്റ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളാകുന്ന സിഎംഎഫ്ആര്‍ഐ കൃഷി ലോകം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൊച്ചി നഗരസഭ പരിധിയിലെ മൂന്നേക്കറോളം വരുന്ന തരിശുനിലത്ത് കിഴങ്ങ്-പയര്‍ വിളകളും പച്ചക്കറിയും കൃഷി ചെയ്യുന്നത്.
സിഎംഎഫ്ആര്‍ഐയുടെ തേവര കസ്തൂര്‍ബാനഗറിലുള്ള പാര്‍പ്പിട സമുച്ഛയത്തില്‍ നടക്കുന്ന കൃഷിക്ക് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ തുടക്കം കുറിച്ചു. കൃഷിലോകം ക്ലബ്ബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മറ്റുള്ളവരെ ആശ്രയിക്കാതെ സുരക്ഷിതമായ ഭക്ഷ്യവിഭവങ്ങള്‍ സ്വയം കൃഷിചെയ്ത് ഉല്‍പാദിപ്പിക്കുകയെന്ന സന്ദേശത്തിന് പ്രചാരം നല്‍കുകയാണ് സിഎംഎഫ്ആര്‍ഐയുടെ ലക്ഷ്യം.
സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി.
പൂര്‍ണമായും യന്ത്രവല്‍കൃത രീതിയിലാണ് നിലമൊരുക്കിയത്. കപ്പ, കുറ്റിപ്പയര്‍, പച്ചക്കറികള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് കൃഷി നടത്തുന്നത്.
വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐയില്‍ പ്രവര്‍ത്തിക്കുന്ന കെവികെയുടെ ഫാം ഷോപ്പി വഴി പൊതുനജങ്ങള്‍ക്ക് ലഭ്യമാക്കും. ഇത്തരത്തില്‍ കൃഷി തുടങ്ങാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കെവികെയുടെ സാങ്കേതിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ അറിയിച്ചു. നിലമൊരുക്കുന്നതിന് കെവികെയുടെ കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താം. ഇതിനായി 8281757450 എന്ന നമ്പറില്‍ വാട്്സാപ്പ് സന്ദേശം അയച്ചു രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: