പള്ളുരുത്തി: കാലം തെറ്റിക്കാതെ കടല്‍ച്ചൊറികള്‍ കായലിലേക്ക് എത്തി. ജലാവരണത്താല്കാലുകള് നീണ്ട കടല്‍ച്ചൊറികള്‍ ഉള്‍നാടന്‍ കായലുകളിലേക്ക് എത്തിയതോടെ മത്സ്യബന്ധനം ദുഷ്ക്കരമായെന്ന് തൊഴിലാളികള്‍ പറയുന്നു. ഇടക്കൊച്ചി, പള്ളുരുത്തി കായലുകളില്‍ കടല്‍ച്ചൊറി ശല്യം വര്‍ദ്ധിച്ചതോടെ ആഴ്ചകളായി മത്സ്യബന്ധനം നടക്കുന്നില്ല. ജെല്ലി ഫിഷ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കടല്ച്ചൊറികള്ക്ക് ഒരുകിലോ മുതല്‍ ഏഴു കിലോഗ്രാം വരെ ഭാരമുണ്ടാകും. ഒഴുക്കില്‍ കൂട്ടത്തോടെ എത്തുന്ന ഇവ വലകളില്‍ കയറുന്നതോടെ വല ഉയര്‍ത്താന്‍ കഴിയാതാകും. കായലില്‍ നീട്ടുന്ന ഒഴുക്കു വലകളും, ഊന്നി വല കളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഉള്‍നാടന്‍ കായലായ കുമ്പളങ്ങി, കല്ലഞ്ചേരി കായലില്‍ ചൊറികള്‍ നിറഞ്ഞിരിക്കുകയാണ്.
ചൊറിയുടെ ജലാവരണത്തിനുള്ളിലെ കട്ടികൂടിയ ദ്രാവകം ദേഹത്ത് വീണാല്‍ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. ചൈന, ജപ്പാന് തുടങ്ങിയ ചില രാജ്യക്കാര്‍ കടല്ച്ചൊറികളെ ഭക്ഷ്യവിഭവമാക്കാറുണ്ട്. കായലിലെ ഉപ്പുസാന്ദ്രത കടലിലെ വെള്ളത്തിന് തുല്യമാകുമ്പോഴാണ് കടല്‍ ജീവികള്‍ കൂട്ടത്തോടെ കായലിലേക്ക് എത്തുന്നതെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു. ശക്തമായ മഴ പെയ്ത് കായല്‍ ജലത്തിലെ ഉപ്പുരസം കുറയുന്നതോടെ ഇവ അലിഞ്ഞ് ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: