Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാരദാമഠം പ്രസിഡന്റ് പ്രവ്രാജിക അജയപ്രാണ മാതാ സമാധിയായി

തൃശൂര്‍ ശാരദാമഠം പ്രസിഡന്റ് പ്രവ്രാജിക അജയപ്രാണമാതാ (93) സമാധിയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസമായി ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 10:05 pm IST
in Kerala

തിരുവനന്തപുരം: തൃശൂര്‍ ശാരദാമഠം പ്രസിഡന്റ് പ്രവ്രാജിക അജയപ്രാണമാതാ (93) സമാധിയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസമായി  ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിക്കായിരുന്നു അന്ത്യം.  തൈക്കാട് ശാരദാമിഷനിലായിരുന്നു അവസാന നാളുകളില്‍ കഴിഞ്ഞത്. കൊല്‍ക്കത്ത ശ്രീശാരദാ മഠം, രാമകൃഷ്ണ ശാരദാമിഷന്‍ എന്നിവയുടെ മുന്‍ ആഗോള ഉപാധ്യക്ഷയും ആയിരുന്നു അജയപ്രാണമാതാ.സമാധി ചടങ്ങുകള്‍ ഇന്ന് തൃശ്ശൂരിലെ പുറനാട്ട്കര ആശ്രമത്തില്‍ നടക്കും.

   കുറൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും എറണാകുളം കണവള്ളി കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. അമ്മുക്കുട്ടി തമ്പുരാട്ടി എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 1952 ല്‍ മഠത്തിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ ചേര്‍ന്ന അജയപ്രാണ 21 വര്‍ഷം മഠം സ്‌കൂളില്‍ അധ്യാപികയായിരുന്നു. 1973ല്‍ മഠത്തിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് പ്രവര്‍ത്തനം കുറിച്ചു. കൊല്‍ക്കത്ത ശാരദാമഠത്തിന്റെ ആവശ്യപ്രകാരം സിഡ്നിയില്‍ 1982 ല്‍ മഠം സ്ഥാപിക്കാന്‍ പോയി. 30 വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു.  ന്യൂ സൗത്ത് വെയില്‍സില്‍ രാമകൃഷ്ണ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിലും പ്രധാന പങ്ക് വഹിച്ചു. മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍  വേദാന്തപ്രചാരവും നടത്തിയിട്ടുണ്ട്.

 2011 ല്‍ ഇന്ത്യയിലേക്ക് മടങ്ങി വന്ന അജയപ്രാണ മാതാ കേരളത്തിന്റെ പൊതുചുമതലയും തൃശൂര്‍ പുറനാട്ടുകര ശാരദാമഠത്തിന്റെ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ തിരുവനന്തപുരത്താണ് അവസാനകാലം ചെലവിട്ടത്. ശ്രീരാമകൃഷ്ണമഠം മുന്‍ അധ്യക്ഷന്‍ സ്വാമി രംഗനാഥാനന്ദയ്‌ക്ക് ശേഷം മഠം പരമ്പരയിലെ കേന്ദ്രസ്ഥാനത്തെത്തിയ രണ്ടാമത് മലയാളിയാണ് അജയപ്രാണ മാതാ.  മികച്ച പ്രഭാഷകയും നിരവധി വേദാന്ത ആത്മീയഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ അജയപ്രാണ മാതായ്‌ക്ക് നിരവധി ശിഷ്യസമ്പത്തുണ്ട്. തൈക്കാട് ശാരദാമിഷനില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരം ഇന്നലെ  വൈകിട്ട് തൃശൂരിലെ മഠം ആസ്ഥാനത്തേക്ക് കൊണ്ടുപോയി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.