കട്ടപ്പന: മേലേചിന്നാറില്‍ അനധികൃതമായി സ്വകാര്യ വ്യക്തി തടയണയ്ക്ക് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മേ നല്കി. നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 11ന് ആണ് ജന്മഭൂമി ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച നെടുങ്കണ്ടം വില്ലജ് ഓഫീസര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ഇന്നലെ കത്ത് നല്‍കുകയായിരുന്നു.
നെടുങ്കണ്ടം പഞ്ചായത്തിലെ 22-ാം വാര്‍ഡായ മേലേചിന്നാറിന് സമീപമാണ് സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിവന്നിരുന്നത്. കല്ലാര്‍മുക്ക്-പരല്‍ റോഡില്‍ അമ്പലപ്പടിക്ക് സമീപത്തായി സ്വഭാവിക നീര്ച്ചാല് തടസപ്പെടുത്തിയായിരുന്നു. നിര്‍മാണം തകൃതിയായി നടന്നുവന്നിരുന്നത്. ഒരു മാസം മുന്‍പാണ് പടുതാകുളം നിര്‍മിക്കുന്നെന്ന വ്യാജേന നിര്‍മാണം ആരംഭിച്ചത്. ആദ്യം പലയിടങ്ങളിലായി പടുത്തകുളത്തിനുള്ള കുളം നിര്‍മിച്ചു. പിന്നീട് വ്യാപകമായി മണ്ണെടുത്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
നാട്ടുകാര്‍ വില്ലജ് ഓഫീസര്‍ക്കും താലൂക്കിലും പരാതി നല്കി. നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ക്ക് മൈനിങ് ആന്‍ഡ് ജിയോളജിയുടെയും പഞ്ചായത്തിന്റെയും എന്‍ഒസി ആവശ്യമാണ്. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് അനുമതി വാങ്ങിയിരുന്നില്ല. കൂടാതെ പാറ സ്ഫോടനത്തിലൂടെ പൊട്ടിക്കുകയും ചെയ്തിട്ടുï്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലജ് ഓഫീസര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: