Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അര്‍ണബ് എന്ന ആണധികാരം

ഇന്ത്യന്‍ മാധ്യമങ്ങളുടെ കോണ്‍ഗ്രസ്സ് വിമര്‍ശനം പലപ്പോഴും ക്രിക്കറ്റിലെ ഒത്തുകളി പോലെയാണ്. വിമര്‍ശിക്കുമ്പോഴും ജനാധിപത്യം കണ്ടുപിടിച്ചയാള്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ്, ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്, അഴിമതിരഹിതനായിരുന്നു രാജീവ് ഗാന്ധി എന്നിങ്ങനെയുള്ള വാഴ്‌ത്തലുകള്‍ തുടരും. ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സ്വന്തം അരക്ഷിതാവസ്ഥകൊണ്ടാണെന്നുവരെ വാദിക്കാന്‍ ലജ്ജയില്ലാത്ത പത്രാധിപന്മാരുണ്ട്. സ്വന്തം അരക്ഷിതാവസ്ഥയകറ്റാന്‍ ഒരു ജനതയെ മുഴുവന്‍ ശിക്ഷിക്കാനുള്ള അവകാശം നെഹ്‌റുവിന്റെ മകള്‍ക്കുണ്ട് എന്നു ചുരുക്കം.

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 14, 2020, 10:01 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ദ നേഷന്‍ വാണ്‍ട്‌സ് ടു നോ. ചാനല്‍ ചര്‍ച്ചയിലെ ഈ അവതരണ വാക്യം പല നിലയ്‌ക്കും ഇന്ത്യ എന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിന്റെ ശബ്ദമായി മാറിയതിന്റെ ബഹുമതി അര്‍ണബ് ഗോസ്വാമിക്ക് അവകാശപ്പെട്ടതാണ്. മറ്റൊരു ചാനലിന്റെ വാര്‍ത്താ മേധാവിയായിരിക്കെ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയ ഈ വാക്യം സ്വന്തമായി ചാനല്‍ തുടങ്ങിയപ്പോഴും അര്‍ണബിനൊപ്പം പോന്നു. ചില അവകാശത്തര്‍ക്കങ്ങളൊക്കെ ഉണ്ടായെങ്കിലും റിപ്പബ്ലിക് ചാനലിന്റെയും മുദ്രാവചനമായി ‘ദ നേഷന്‍ വാണ്ട്‌സ് ടു നോ’.

ഇന്ത്യന്‍ മാധ്യമങ്ങളുടെ കോണ്‍ഗ്രസ്സ് വിമര്‍ശനം പലപ്പോഴും ക്രിക്കറ്റിലെ ഒത്തുകളി പോലെയാണ്. വിമര്‍ശിക്കുമ്പോഴും ജനാധിപത്യം കണ്ടുപിടിച്ചയാള്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ്, ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്, അഴിമതിരഹിതനായിരുന്നു രാജീവ് ഗാന്ധി എന്നിങ്ങനെയുള്ള വാഴ്‌ത്തലുകള്‍ തുടരും. ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സ്വന്തം അരക്ഷിതാവസ്ഥകൊണ്ടാണെന്നുവരെ വാദിക്കാന്‍ ലജ്ജയില്ലാത്ത പത്രാധിപന്മാരുണ്ട്. സ്വന്തം അരക്ഷിതാവസ്ഥയകറ്റാന്‍ ഒരു ജനതയെ മുഴുവന്‍ ശിക്ഷിക്കാനുള്ള അവകാശം നെഹ്‌റുവിന്റെ മകള്‍ക്കുണ്ട് എന്നു ചുരുക്കം.

കോണ്‍ഗ്രസ്സിനെയും നെഹ്‌റുവിനെയും നിര്‍ഭയം വിമര്‍ശിച്ച ദുര്‍ഗാ ദാസിനും കെ.ആര്‍. മല്‍ക്കാനിക്കും മാധ്യമരംഗത്ത് ശരിയായ പിന്തുടര്‍ച്ചക്കാര്‍ ഇല്ലാതെ പോയി. കാഞ്ചന്‍ ഗുപ്തയും എ. സൂര്യപ്രകാശും കോണ്‍ഗ്രസ്സിന്റെ നിശിത വിമര്‍ശകരാണെങ്കിലും മാധ്യമ പിന്തുണയും പ്രാതിനിധ്യവും വേണ്ടത്ര ലഭിച്ചില്ല. പുതിയ കാലത്ത് ഈ ചിത്രം മാറ്റിവരച്ചത് അര്‍ണബ് എന്ന ചങ്കൂറ്റമാണ്. റിപ്പബ്ലിക് ടിവിയുടെ വരവോടെ നെഹ്‌റു കുടുംബത്തിന്റെ അലമാരകളില്‍നിന്ന് അസ്ഥികൂടങ്ങള്‍ ഓരോന്നായി വലിച്ചു താഴെയിട്ടു അര്‍ണബ്. കോണ്‍ഗ്രസ്സിന്റെ കുടംബവാഴ്ചയുടെയും, ലാല്‍ ബഹദൂര്‍ ശാസ്ത്രിയടക്കമുള്ളവരുടെ കൊലപാതകങ്ങളുടെയും, സ്വജനപക്ഷപാതങ്ങളുടെയും അഴിമതികളുടെയും കഥകള്‍ പുതിയ തലമുറയെ അറിയിക്കാനുള്ള ഒരവസരവും അര്‍ണബ് പാഴാക്കിയില്ല. വാര്‍ത്താ മേധാവിയും ഉടമയും ഒരാള്‍തന്നെ ആയതിനാല്‍ വിലക്കാന്‍ ആരുമുണ്ടായില്ല.

നെഹ്‌റുവില്‍നിന്ന് രാഹുലിലേക്കും, ഇന്ദിരയില്‍നിന്ന് സോണിയയിലേക്കും അഴുകിയൊലിച്ച കോണ്‍ഗ്രസ്സ്, അധികാരം കൊണ്ടും പണംകൊണ്ടും ഈ അശ്ലീല ചിത്രത്തിന് മറയിട്ടു. അര്‍ണബിനു മുന്നില്‍ ഇത് നടക്കാതെ പോയി. സോണിയയുടെയും രാഹുലിന്റെയും കഴിവുകേടുകളും വിവരദോഷവും ദേശസ്‌നേഹമില്ലായ്മയും അര്‍ണബ് നിരന്തരം തുറന്നു കാട്ടിയപ്പോള്‍ അമ്മയ്‌ക്കും മകനും നാണം മറയ്‌ക്കാന്‍ പാര്‍ട്ടി ചിഹ്നമായ കൈപ്പത്തി മതിയാവാതെ വന്നു. 2019ല്‍ ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ അധികാരം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കൈകളിലായപ്പോള്‍ അമര്‍ഷം കടിച്ചിറക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തില്‍ വരാന്‍ കഴിഞ്ഞതോടെ അതിനകം മകന്റെ ബിനാമിയായി കോണ്‍ഗ്രസ്സ് അധ്യക്ഷ പദവിയിലെത്തിയ സോണിയ തനിനിറം വീണ്ടും പുറത്തെടുക്കാന്‍ തുടങ്ങി.

മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ നിരപരാധികളായ രണ്ട് സംന്യാസിമാരെയും അവരുടെ ഡ്രൈവറെയും പോലീസിന്റെ ഒത്താശയില്‍ ആള്‍ക്കൂട്ടം അരുംകൊല ചെയ്ത സംഭവത്തെ സോണിയ അപലപിക്കാതിരുന്നതിനെ നിശിതമായി വിമര്‍ശിച്ചതോടെ അര്‍ണബിനെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. 1999ല്‍ ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്‌ട്രേലിയന്‍ പാതിരി ഒറീസ്സയില്‍ കൊല്ലപ്പെട്ടപ്പോള്‍ വത്തിക്കാനില്‍ വരെ കേള്‍ക്കാവുന്ന വിധം മുറവിളി കൂട്ടിയ സോണിയ, യുപിഎ ഭരണകാലത്ത് സ്റ്റെയിന്‍സിന്റെ ഭാര്യക്ക് മദര്‍ തെരേസയുടെ പേരിലുള്ള പുരസ്‌കാരവും നല്‍കി.  

”രണ്ട് സംന്യാസിമാര്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങളില്‍ 80 ശതമാനവും സനാതന ഹിന്ദുക്കളായ ഒരു രാജ്യത്ത് ഹിന്ദുവായിരിക്കുന്നത് കുറ്റകരമാവുന്നു. എന്റെ രാജ്യത്ത് ഇത് അനുവദിക്കാനാവില്ല, ഇത് എന്റെ രാജ്യമാണ്. ഹിന്ദു സംന്യാസിമാരെപ്പോലെ ഒരു മൗലവിയോ ക്രൈസ്തവ പാതിരിയോ ആണ് കൊലചെയ്യപ്പെട്ടതെങ്കില്‍ രാജ്യം ഇങ്ങനെ നിശ്ശബ്ദത പാലിക്കുമായിരുന്നോയെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇറ്റലിയുടെ ആന്റോണിയോ മെയ്‌നോ (സോണിയ) നിശ്ശബ്ദത പാലിക്കുമായിരുന്നോ? ഇരകള്‍ ക്രൈസ്തവ പാതിരിമാരായിരുന്നുവെങ്കില്‍ റോമില്‍നിന്നുവന്ന സോണിയ ഗാന്ധി പ്രശ്‌നത്തില്‍ നിശ്ശബദ്ത പാലിക്കുമായിരുന്നില്ല. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞ സംസ്ഥാനത്ത് രണ്ട് ഹിന്ദു സംന്യാസിമാരെ കൊലചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു എന്നു പറയുന്ന റിപ്പോര്‍ട്ടുണ്ടാക്കി ഇറ്റലിയിലേക്ക് അയയ്‌ക്കുമായിരുന്നു. അവിടെനിന്ന് കയ്യടിയും ലഭിക്കുമായിരുന്നു. എന്തുകൊണ്ടാണ് സോണിയ-സേന സര്‍ക്കാര്‍ ഈ കുറ്റകൃത്യം (സംന്യാസിമാരെ കൊലപ്പെടുത്തിയത്) നാല് ദിവസം മറച്ചുപിടിച്ചത്? ഹിന്ദുക്കള്‍ ദുര്‍ബല സമുദായമല്ല, ഞങ്ങള്‍ ദുര്‍ബലരല്ല. നിങ്ങള്‍ ഞങ്ങളുടെ ക്ഷമ കണ്ടിട്ടുണ്ട്, പക്ഷേ ഞങ്ങളുടെ കരുത്തും നിങ്ങള്‍ മനസ്സിലാക്കണം.” ഇങ്ങനെയൊക്കെയാണ് ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതിന്റെ ചര്‍ച്ചയില്‍ അര്‍ണബ് ചോദിച്ചതും പറഞ്ഞതും.

എന്തൊക്കെയാണോ സോണിയ സമര്‍ത്ഥമായി മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്നത് അവ ഒറ്റയടിക്ക് വെളിപ്പെടുത്തുകയാണ് അര്‍ണബ് ചെയ്തത്. തന്റെ ഭൂതകാലം ചര്‍ച്ചയാവാന്‍ സോണിയ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇറ്റലിയിലെ ഏതോ സമ്പന്ന കുടുംബത്തില്‍നിന്നു വന്ന ആഭിജാത്യമുള്ള വനിതയാണ് താനെന്നും, തന്റെ ഗുണഗണങ്ങള്‍ അറിഞ്ഞാണ് രാജീവ് ഭാര്യയാക്കിയതെന്നുമൊക്കെ ജനങ്ങള്‍ ധരിച്ചുകൊള്ളണമെന്ന് സോണിയ ആഗ്രഹിക്കുന്നു. വിചിത്രമെന്നു പറയട്ടെ, ജനങ്ങളില്‍ വലിയൊരു വിഭാഗം ഇങ്ങനെ കരുതുകയും ചെയ്യുന്നു. ഈ ധാരണയുടെ കടയ്‌ക്കലാണ് അര്‍ണബ് കത്തിവച്ചത്.

യഥാര്‍ത്ഥത്തില്‍ അര്‍ണബ് ഉന്നയിച്ച ചോദ്യങ്ങള്‍ അസ്ഥാനത്തായിരുന്നില്ല. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സിന്റെ പരിചരണം ലഭിച്ച മാധ്യമങ്ങള്‍ ആ പാര്‍ട്ടിയുടെ കുറ്റകൃത്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഇതിന് നിന്നുകൊടുക്കുന്നയാളല്ല അര്‍ണബ്. കോണ്‍ഗ്രസ്സിനെ കൂടുതല്‍ ചൊടിപ്പിച്ചത് സോണിയ ഇറ്റലിക്കാരിയാണെന്നും, ദീര്‍ഘകാലമായിട്ടും ഇന്ത്യക്കാരിയാവാന്‍ കൂട്ടാക്കാത്തയാളുമാണെന്നും അര്‍ണബ് ജനങ്ങളെ ഓര്‍മപ്പെടുത്തിയതാണ്. കത്തോലിക്കാ വിഭാഗത്തില്‍ ജനിച്ചതും, പിതാവ് സ്റ്റെഫാനോ മെയ്‌നോവിന് ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസ്സോളനിയുമായുള്ള ബന്ധവും സോണിയുടെ മനോഭാവം രൂപപ്പെടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹിന്ദു വിരോധം അവര്‍ക്ക് ആഴത്തിലുണ്ട്. ജനാധിപത്യത്തോട് പൊരുത്തപ്പെടാനുമാവില്ല. പൊട്ടു തൊടുന്നതും, വീട്ടില്‍ ഹോമം നടത്തുന്നതും, തിരുപ്പതിയില്‍ പോകുന്നതുമൊക്കെ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സോണിയയുടെ  അടവുനയങ്ങളാണ്. സാധാരണ ജനങ്ങള്‍ ഇതേക്കുറിച്ചൊക്കെ ബോധവാന്മാരായാല്‍ കോണ്‍ഗ്രസ്സിന് പിടിച്ചു നില്‍ക്കാനാവില്ല.

കോണ്‍ഗ്രസ്സിന് മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ സ്തുതിപാഠകര്‍ക്ക് മാത്രമുള്ളതാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ അത് അങ്ങനെയാണ്. നേതൃത്വം സോണിയയിലെത്തുമ്പോള്‍ ഇതിന്റെ വികൃതരൂപം കാണാം. ഇതിന് തെളിവാണ് അധികാരമുപയോഗിച്ച് അര്‍ണബിനെ വേട്ടയാടുന്നത്. മുംബൈയില്‍ ചാനലിലെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കു പോവുകയായിരുന്ന അര്‍ണബിനെയും ഭാര്യയെയും കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ ആക്രമിച്ചു. ഇതിനെതിരെ അര്‍ണബ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി പരാതി നല്‍കിയിട്ടും അക്രമികളുടെ കോണ്‍ഗ്രസ്സ് ബന്ധം രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് 12 മണിക്കൂറാണ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അര്‍ണബിനെ ചോദ്യം ചെയ്ത് പീഡിപ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സിന് അനുവദിച്ചില്ല. ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്സിന്റെ കറുത്തകൈകള്‍ സംശയിക്കപ്പെടണം. കോണ്‍ഗ്രസ്സ് ഭരണ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരാതികളെത്തുടര്‍ന്ന് നിരവധി കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തു. പക്ഷേ ഇതുകൊണ്ടൊന്നും തന്നെ തകര്‍ക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പോരാട്ടം തുടരുന്ന അര്‍ണബ് സൂത്രശാലികള്‍ തിക്കിത്തിരക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ രാജകുമാരനായി മാറിയിരിക്കുകയാണ്.

Tags: സത്യവാങ്മൂലം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിലെ അയ്യപ്പനും കോശിയും കിഫ്ബിയില്‍ ഒന്നിക്കുമ്പോള്‍

Article

കോണ്‍ഗ്രസ്സിലെ ശവംതീനിയുറുമ്പുകള്‍

Main Article

ജലീല്‍ ജയിലിനു പുറത്തെ മദനി?

Article

ചൈനീസ് ഗാന്ധി വീണ്ടും

അമേരിക്കയില്‍ പോലീസ് മുട്ടുകാലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയ്ഡ് അവസാനമായി പറഞ്ഞ വാക്കുകള്‍ മുദ്രാവാക്യമാക്കിയ പ്രതിഷേധക്കാര്‍
Main Article

അമേരിക്കയുടെ കറുത്ത മനസ്സ്

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies