കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലികള്‍ മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി നഗരസഭയും ജില്ലാ ഭരണകൂടവും ആവശ്യമായ ഉത്തരവുകള്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പേരണ്ടൂര്‍ കനാലിലെ നീരൊഴുക്ക് പുന: സ്ഥാപിച്ച് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗര്‍ സ്വദേശിനി കെ.ജെ. ട്രീസ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദ്ദേശം.
കഴിഞ്ഞ രണ്ടു വര്‍ഷവും മഴക്കാലത്ത് കൊച്ചി നഗരം വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചു. ഇത്തവണ കോവിഡ് രോഗ ഭീഷണി കൂടിയുള്ള സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് നിര്‍ദ്ദേശിച്ച സിംഗിള്‍ബെഞ്ച് ഹര്‍ജികള്‍ മേയ് 20ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. ,
പ്രതികരിക്കാൻ ഇവിടെ എഴുതുക: