ന്യൂദല്‍ഹി:വന്ദേ ഭാരത് മിഷന്റെ ഭാഗമായി മെയ് 7 നുശേഷം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും 43 വിമാനങ്ങളിലായി 8503 ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചു. വിദേശത്തു നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ വന്ദേ ഭാരത് മിഷന്‍ മെയ് 7 ന്നാണ് കേന്ദ്രഗവണ്‍മെന്റ് ആരംഭിച്ചത്. ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനുളള സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ദൗത്യത്തില്‍ വിദേശകാര്യ മന്ത്രാലയവും സംസ്ഥാനസര്‍ക്കാരുകളും പങ്കാളികളാണ്.
എയര്‍ ഇന്ത്യയും അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 12 രാജ്യങ്ങളില്‍ നിന്നായി ആകെ 64 വിമാനങ്ങള്‍ (42 സര്‍വീസ് എയര്‍ ഇന്ത്യയും 24 എയര്‍ ഇന്ത്യ എക്‌സ്പ്രസും) സര്‍വീസ് നടത്തുന്നു. ആദ്യ ഘട്ടത്തില്‍ യുഎസ്എ, യുകെ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, സൗദി അറേബ്യ, കുവൈറ്റ്, ഫിലിപ്പൈന്‍സ്, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നായി 14,800 ഇന്ത്യക്കാരെ മടക്കിയെത്തിക്കാനാണ് പദ്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: