കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ സ്വകാര്യ പെയിന്റ് ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ വന്‍തീപിടിത്തം. കൊട്ടാരക്കര സത്യസായി ഹോസ്പിറ്റലിന് പുറകിലായി പ്രവര്‍ത്തിക്കുന്ന ദാമു ആന്റ് സണ്‍സ് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിലാണ് വൈകിട്ട് നാലിന് അഗ്നിബാധയുണ്ടായത്.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പെയിന്റ്, ഹാര്ഡ്വെയര്, ടൈല്‍സ്, പ്ലംബിംഗ് ഐറ്റംസ്, ടിന്നര്‍ എന്നിവ വന്‍തോതില്‍ കത്തിനശിച്ചു. കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. ഗോഡൗണില്‍ നിന്ന് തീ ഉയരുന്നതുകണ്ട ജീവനക്കാരാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. കൊട്ടാരക്കരക്കരയില് നിന്ന് ആദ്യമെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും തീ ആളി പടര്‍ന്നിരുന്നു. പിന്നീട് കുണ്ടറ, പത്തനാപുരം അഗ്നിശമന യൂണിറ്റുകളില്‍ നിന്ന് നാലുയൂണിറ്റ് ഫയര്‍ഫോഴ്സ് വാഹനം സ്ഥലത്തെത്തിയാണ് തീ അണച്ചത്.
പെയിന്റ്, വാര്‍ണിഷ് പോലെയുള്ളവയില്‍ തീ പടര്‍ന്നതോടെ ആളി കത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൊട്ടാരക്കര ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ടി. ശിവകുമാറിന്റെ നേതൃത്വത്തില്‍ സേനാഗംങ്ങളായ ഷാജിമോന്‍, ആര്. സജീവ്, ദിലീപ്കുമാര്, മനോജ്, ബിനു, പ്രമോദ്, ബിനീഷ് എന്നിരടങ്ങിയ സംഘമാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമികനിഗമനം. ലോക് ഡൗണ്‍ ആയതിനാല്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ കുറവായിരുന്നു.
സംഭവസമയം ജീവനക്കാര്‍ ഗോഡൗണിന് വെളിയിലായിരുന്നതിനാല്‍ ആളപായമുണ്ടായിട്ടില്ല. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗോഡൗണിന്റെ റോഡിനോട് ചേര്‍ന്നുള്ള ബില്‍ഡിംഗിലാണ് തീ പടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: