തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈന വിട്ടു വരുന്ന വ്യവസായികളെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതിനെ എതിര്‍ത്ത് പാലക്കാട്ട് ദയനീയമായി തോറ്റ സിപിഎം നേതാവ് എംബി രാജേഷ്. അന്താരാഷ്ട്ര കമ്പനികളെ സ്വാഗതം ചെയ്യുന്നത് തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനും തൊഴിലാളി ചൂഷണത്തിനുമാണെന്ന് അദേഹം പറയുന്നു. കൂടുതല്‍ കമ്പനികളെ യുപിയിലേക്ക് ക്ഷണിച്ച് ചൂഷണത്തിനുള്ള അസരങ്ങള്‍ കൊടുക്കുയാണെന്നും അദേഹം ഒരു ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി വിദേശകമ്പനികള്‍ക്ക് വാതില്‍ തുറന്നിടാന്‍ കേരളം ഉദ്ദേശിക്കുന്നില്ലന്നും അദേഹം പറയുന്നു. കോര്‍പ്പറേറ്റ് കമ്പനികളെല്ലാം ചൈന വിട്ട് ഇന്ത്യയിലേക്ക് മാറുമെന്നതിന് അര്‍ത്ഥമില്ല. ചൈനയും വെറുതെയിരിക്കുകയല്ലല്ലോ ചെയ്യുന്നത്. അതുകൊണ്ട് അതെല്ലാം ഇവരുടെ അമിതമായ പ്രതീക്ഷകളാണെന്നും രാജേഷ് നപറയുന്നു.
കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെയും രാജേഷ് ന്യായീകരിക്കുന്നുണ്ട്. തോര്‍ത്ത് വാങ്ങി, ടയറ് വാങ്ങിയെന്നൊക്കെയാണല്ലോ പറയുന്നത്. ഇതെല്ലാം ഒരു തര്‍ക്കത്തിനും നില്‍ക്കാതെ സമ്മതിച്ച് കൊടുത്താല്‍ പോലും ബജറ്റിന്റെ 0.001 ശതമാനം മാത്രമേ വരുവെന്ന് ധനകാര്യ മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദേഹം പറഞ്ഞു. 85,000 കോടിയാണ് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ വരുമാനം. അതിന്റെ 0.001 ശതമാനം പോലും പുതിയ ഹെലികോപ്ടര്‍ സര്‍വീസിന് വരുന്നില്ലന്നുള്ള ന്യായീകരണവും അദേഹം അഭിമുഖത്തില്‍ നിരത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: