ന്യൂദല്‍ഹി: സ്വാശ്രയത്തില്‍ ഊന്നി പുതിയ ഇന്ത്യയുടെ ഉദയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയം. സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കാനുള്ള പാക്കേജാണ് ഇത്. എല്ലാ മേഖലയില്‍ ഉള്ളവരുമായി വിശദമായി ചര്‍ച്ച നടത്തിയാണ് പാക്കേജ് തയാറാക്കിയത്. ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടാണ് ഇനി ഇന്ത്യക്ക് വേണ്ടത്. എല്ലാ ഭാഷകളലും ആത്മനിര്‍ഭര്‍ അഭിയാന് പേരുണ്ടാകും. മലയാളത്തില്‍ അത് സ്വയം ആശ്രയത്തം എന്നാണ്. ഇതിന് അഞ്ചു തൂണുകളാണ് ഉള്ളത്. സാമ്പത്തികം, അടിസ്ഥാനസൗകര്യം, വ്യവസ്ഥ, ജനസംഖ്യ, ആവശ്യകത. പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തില്‍ എത്തിക്കുകയാണ് പാക്കേജിന്റെ പ്രധാനലക്ഷ്യം. സമൂഹത്തിന്റെ എല്ലാ വശങ്ങളേയും ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഒറ്റപ്പെട്ട് നില്‍ക്കുക അല്ല മറിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. പാക്കെജിന്റെ വിവിധവശങ്ങള്‍ എല്ലാം വരുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളോട് വിവരിക്കുമെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായം ഇത്തരത്തിലാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാത്ത വായ്പ ലഭ്യമാക്കാന്‍ മൂന്നു ലക്ഷം കോടി. ഇതിനായി ഒക്‌റ്റോബര്‍ 31 വരെ അപേക്ഷിക്കാം. 45 ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതന്റെ പ്രയോജനം ലഭിക്കും. വായ്പാ കാലവധി നാലു വര്‍ഷം. തിരിച്ചടവിന് ഒരു വര്‍ഷം മോറോട്ടോറിയം. തകര്‍ച്ച നേരിടുന്ന വ്യവസായങ്ങള്‍ക്ക് 20,000 കോടി രൂപ. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും ഇതു സഹായമാകും. ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം മാറ്റും. 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും പിഎഫില്‍ നിന്ന് മൂന്നു മാസത്തേക്ക് 2500 കോടിയുടെ സഹായം. മൂന്നു മാസത്തേക്ക് ജീവനക്കാരുടെ പിഎഫ് വിഹിതം ഒഴിവാക്കാന്‍ 6750 കോടി രൂപ. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് ആവശ്യമായ സഹായം. റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാനും രജിസ്ട്രര്‍ ചെയ്യാനുമുള്ള തീയതി നീട്ടി നല്‍കി.
കൊറോണ വൈറസ് വ്യാപകമാകുന്നതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ധനമന്ത്രി ഇന്നു പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: