കാസര്‍കോട്: മുസ്ലിം ലീഗ് നേതാക്കളെ പ്രീണിപ്പിക്കാനായി പിടിഎ പ്രസിഡണ്ട് സ്കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് (എസ്പിസി) വിംഗിനെ ദുരുപയോഗം ചെയ്തതായി ആരോപണം. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് ബി.എച്ച് അബ്ദുല്‍ ഖാദര്‍, എസ്പിസി കേഡറ്റിനെക്കൊണ്ട് എസ്പിസി യുനിഫോമില്‍ കെഎംസിസി എന്ന പ്ലേകാര്‍ഡ് പിടിപ്പിച്ച് സല്യൂട്ട് അടിക്കുന്ന ഫോട്ടോയെടുക്കുകയും സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയും ചെയ്തത്.
സല്യൂട്ട് കെഎംസിസി എന്ന തലക്കെട്ടോടെയാണ് ഇത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. കേരള പോലീസിന്റെ സ്കൂള്‍ പതിപ്പായ എസ്പിസിയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത് വിവാദമായിരിക്കുകയാണ്.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി മാനേജറായ ഈ സ്കൂളില്‍ മാനേജ്മെന്റിന്റെ അറിവോടെയാവാമിത് ചെയ്തിട്ടുള്ളതെന്ന് ചില രക്ഷിതാക്കള്‍ ആരോപിച്ചു. മറ്റു കുട്ടികള്‍ക്ക് മാതൃകയാകേണ്ട എസ്പിസി കാഡറ്റിനെക്കൊണ്ട് ഇത്തരം വിഭാഗീയ പ്രവര്‍ത്തി ചെയ്യിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
സംഭവത്തില്‍ എസ്പിസി നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.കെ വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കാന് പോകുന്നതായി ചില രക്ഷിതാകള്‍ പറഞ്ഞു. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ എസ്പിസി കൂടാതെ എന്‍സിസി, സ്കൗട്ട്, ജെആര്‍സി, ലിറ്റില്‍ കിഡ്സ്, എന്‍എസ്എസ് വിംഗുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: