കൊച്ചി: കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികള്‍. 13 ജില്ലകളിലെ കര്‍ഷകര്‍ക്ക് 29.56 കോടി രൂപ ലഭിക്കാനുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ സഹായം നല്‍കുന്നത്.
തൃശൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളത് 7.64 കോടി രൂപ. കുറവ് എറണാകുളം ജില്ലയ്ക്ക് 41.5 ലക്ഷം. വയനാട് – 3.78 കോടി. കണ്ണൂര്‍ – 2.36 കോടി, മലപ്പുറം – 6.73 കോടി, ആലപ്പുഴ – 1.25 കോടി, കൊല്ലം-1.0387 കോടി, പത്തനംതിട്ട-64.17 ലക്ഷം, കോട്ടയം-94.16 ലക്ഷം, ഇടുക്കി-69.82 ലക്ഷം, പാലക്കാട്- 55 ലക്ഷം. കോഴിക്കോട് – 89.02 ലക്ഷം എന്നിങ്ങനെ മറ്റു ജില്ലയിലെ കണക്കുകള്‍. കാസര്‍കോട്ടെ കര്‍ഷകര്‍ക്ക് മാത്രമാണ് മുഴുവന്‍ തുക നല്‍കിയത്. 2019-2020 സാമ്പത്തിക വര്‍ഷം സംസ്ഥാനത്താകെ 5.5 കോടി മാത്രമാണ് നല്‍കിയത്. കാലവര്‍ഷ സമയത്താണ് കൃഷിനാശം കൂടുതല്‍ സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: