ഗാസിയബാദ്: അവിചാരിതമായി പലയിടങ്ങളില്‍ പാമ്പുകളെ കാണാറുണ്ടെങ്കിലും തികച്ചും അപ്രതീക്ഷവും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഗാസിയബാദിലെ ഒരു എടിഎം കൗണ്ടറില്‍ നിന്നു പുറത്തുവരുന്നത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഒരു എടിഎം കൗണ്ടറാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മിനുസമേറിയ തറയില്‍ ഇവുന്ന വലിയ ഒരു പാമ്പിന്റെ ദൃശ്യങ്ങളോട് ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരംഭിക്കുന്നത്. ഗ്ലാസ് ഡോറുകളുടെ അടുത്തേക്ക് എത്തുന്ന പുറത്തേക്ക് കടക്കാന്‍ നിരവധി തവണ ശ്രമിക്കുന്നുണ്ട്. അതിനു സാധിക്കാതെ വരുമ്പോള്‍ പാമ്പ് കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം പാമ്പ് എടിഎം മെഷിനിലേക്ക് ഇഴഞ്ഞുകയറുന്നുണ്ട്. പിന്നീട് എടിഎം മെഷിനിലെ ഒരു ദ്വാരം വഴി അനായാസം മെഷിനിന്റെ ഉള്ളിലേക്ക് പാമ്പ് പ്രവേശിക്കുന്നുണ്ട്.
പാമ്പ് പണം പിന്വില്ലിക്കാന് എത്തിയത് ആണെന്നതടക്കം തമാശകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളായി വരുന്നുണ്ടെങ്കിലും വിഷയം അതീവ ഗുരുതരമായി കാണണമെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും പറയുന്നത്. എടിഎം മെഷിനിന്റെ അടുത്ത് എത്തുന്നവര്‍ക്ക് പാമ്പുകടിയേല്‍ക്കാനുള്ള എല്ലാ സാധ്യതയുണ്ടെന്നും ആള്ക്കാര് പറയുന്നു. ബാങ്ക് അധികൃതരെ വിവരം അറിയിച്ച് പിന്നീട് പാമ്പിനെ നീക്കം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൂര്‍ണമായും അടഞ്ഞു കിടക്കുന്ന ഈ എടിഎം കൗണ്ടറില്‍ ഇത്രവലിയ പാമ്പ് എങ്ങനെ കയറിപ്പറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: