കോഴിക്കോട്: ദേശീയ അദ്ധ്യാപക പരിഷത്ത്(എന്‍ടിയു) സ്ഥാപക ദിനത്തോടനുബന്ധിച്ച് വീട്ടിലോ വിദ്യാലയത്തിലോ ഒരു മരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാഗോസ്റ്റിന്‍ തൈ നട്ടായിരുന്നു ഉദ്ഘാടനം. കോവിഡ് കാലത്ത് നാട്ടില്‍പുറങ്ങളില്‍ ഒരു പരിധിവരെ പട്ടിണിയകറ്റാന്‍ സഹായകരമായത് ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളാണെന്നും അതുകൊണ്ടു തന്നെ എന്‍ടിയു സ്ഥാപക ദിനത്തില്‍ ഇത്തരമൊരു പരിപാടി സം ഘടിപ്പിച്ചത് സമൂഹത്തിന് വലിയ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എല്‍. കിഷോര്‍ കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ടി. ദേവദാസ്, എം. സുനില്‍, പ്രിന്‍സിപ്പാള്‍ ടി.പി. ദിനേശന്‍, ജില്ലാ സെക്രട്ടറി സതീഷ് പാലോറ, കെ.എസ്. രേഷ്മ, എന്‍.ആര്‍. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ എല്ലാ സംഘടനാ അംഗങ്ങളും അവരവരുടെ വീടുകളിലും വിദ്യാലയങ്ങ ളിലുമായി 1000 വൃക്ഷത്തൈകള്‍ നട്ടു പരിപാടിയില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: