ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുമ്പ് ലോക്ഡൗണ്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ എന്തായിരിക്കുമെന്നാണ് ജനങ്ങള്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിലുള്ള വിശ്വാസം ജനങ്ങളില്‍ നിന്നും അല്‍പ്പം പോലും കുറവ് വന്നിട്ടില്ലെന്ന് കണക്കുകള്‍.
20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജിന്റെ കാര്യം പ്രഖ്യാപിക്കാനും രാജ്യത്തെ ലോക്ഡൗണ്‍ സാഹചര്യം വിശദീകരിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുമ്പും അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. . കഴിഞ്ഞ മാസം തൊട്ട് പ്രധാനമന്ത്രി മോദിയുടെ ജനപിന്തുണ 90 ശതമാനത്തിനും മേലെയാണ്. ഇത് ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കാഴ്ചവെയ്ക്കുന്നതെന്ന് അഭിപ്രായ സര്‍വേ സൈറ്റായ സി – വോട്ടറിനെ ഉദ്ധരിച്ചുകൊണ്ട് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമം അറിയിച്ചു.
92.8 ശതമാനം പേരാണ് കൊറോണ രോഗപ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി അഭിപ്രായ സര്‍വേയില്‍ അറിയിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. രാജ്യത്ത് ലോക്ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 22 മുതല്‍ അദ്ദേഹത്തിന്റെ ജന പിന്തുണയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
നേരത്തേതിനെ അപേക്ഷിച്ച് ഈ കാലയളവില്‍ 32.1 ശതമാനത്തിന്റെ വര്‍ധനവാണ് മാര്‍ച്ച് 22 മുതല്‍ ഉണ്ടായിരിക്കുന്നത്. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ളവരുടെ ജനപ്രീതി ഇടിയുകയാണ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: