തിരുവനന്തപുരം: മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് പിഎസ്സി ബുള്ളറ്റിനിലെ സമകാലികം പംക്തയില് ഉള്‍പ്പെടുത്തുന്നതെന്ന് പിഎസ്സി. ഒരു മാസത്തില്‍ രണ്ടു തവണയാണ് പിഎസ്സി ബുള്ളറ്റിന് പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ പിന്നിട്ട രണ്ടാഴ്ചകളില്‍ മുഖ്യധാര മാധ്യമങ്ങളില്‍ വരുന്ന പ്രധാന വാര്‍ത്തകളുടെ ചുരുക്കം മാത്രം കൊടുക്കുന്ന പംക്തിയാണ് ‘സമകാലികം’ എന്ന കോളം.
പിഎസ്സി ബുള്ളറ്റിനിലെ ‘സമകാലികം’ പംക്തി വാര്ത്താധിഷ്ഠിതമായി തയ്യാറാക്കപ്പെടുന്നതാണ്. ഏപ്രില്‍ 15ലെ ബുള്ളറ്റിനില്‍ കോവിഡ് വ്യാപനത്തിന് തബ് ലീഗ് സമ്മേളനം ഇടയാക്കി വന്ന പരാമര്‍ശം എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തയായിരുന്നു. ആ വാര്‍ത്തകളെ സംക്ഷിപ്തമായും സത്യസന്ധമായും പകര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഏപ്രില്‍ ആദ്യവാരം ദല്‍ഹിയിലെ സമ്മേളനത്തെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയെ പകര്‍ത്തിയെഴുതിയതിന്റെ പേരില്‍ മൂന്ന് ആഴ്ചയ്ക്കുശേഷം മത വിദ്വേഷം കാരണമാക്കിക്കൊണ്ട് ‘സംഘപരിവാര്‍ പ്രചാരണം പകര്‍ത്തിവച്ചത് പിഎസ്സി ബുള്ളറ്റിനില്‍’ എന്നു കാണിച്ച് ഭരണഘടനാ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത നല്‍കുകയാണ് ഒരു ദിനപത്രം ചെയ്തത്.
വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പിഎസ്സി സെക്രട്ടറി പരാതി നല്കി. പിഎസ്സിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത നല്കിയ ദിനപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും പിഎസ് സി തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: