തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കള്ള് ഷാപ്പുകള്‍ ഇന്ന് മുതൽ തുറക്കും. ഷാപ്പുകളില്‍ ഇരുന്ന് കുടി അനുവദിക്കില്ല. പകരം കുപ്പിയുമായി പോയാല്‍ കള്ള് ലഭിക്കും. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയാണ് പ്രവര്‍ത്തനം സമയം. ഒരാള്‍ ഒന്നര ലിറ്ററില്‍ കൂടുതല്‍ കള്ള് കൈവശം വയ്ക്കാന്‍ പാടില്ല.
കള്ള് വില്ക്കുമ്പോള് സാമൂഹിക അകലം പാലിക്കണം. വില്‍ക്കുന്നയാളും വാങ്ങാന്‍ വരുന്നവരും മാസ്ക്ക് ധരിച്ചിരിക്കണം. ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ കള്ള് വാങ്ങിയ്ക്കാനും നില്‍ക്കരുത്. ഷാപ്പിനുള്ളില്‍ ആഹാര സാധനങ്ങള്‍ ഉണ്ടാക്കുകയോ വില്‍പ്പന നടത്താനോ പാടില്ല. വ്യാജ കള്ള് വില്‍പ്പന നടത്താതിരിക്കാന്‍ ചെത്ത് കള്ള് എല്ലായിടത്തും എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്ന സാധ്യതയുള്ള ഷാപ്പുകളില്‍ പോലീസിന്റെ സേവനം ആവശ്യപ്പെടാം. അതേ സമയം വിദേശമദ്യ വില്‍പ്പനയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടില്ല. ഓണ്‍ ലൈന്‍ വില്‍പ്പന സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നികുതി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. മെയ് 17ന് ശേഷം വിദേശ മദ്യവില്‍പ്പന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: