Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനാത്മാവായ മനസ്സ് ആത്മാവല്ല

സാധകരായവര്‍ മോക്ഷത്തെ നേടാന്‍ വളരെയേറെ താല്പര്യത്തോടെ തന്നെ യത്‌നിക്കണം. വിഷയങ്ങളിലുള്ള രാഗം ഇതിന് തടസ്സമാണ് അതിനാല്‍ രാഗത്തെ വേരോടെ പിഴുത് കളയണം. എല്ലാ കര്‍മ്മങ്ങളെയും വെടിയുന്നതിലേക്കായി കര്‍മ്മയോഗത്തെ അനുഷ്ഠിക്കണം.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 13, 2020, 03:00 am IST
in Samskriti

അടുത്ത രണ്ട് ശ്ലോകങ്ങളോടെ

മനോമയകോശ വിവരണം സമാപിക്കും.

ശ്ലോകം 182

മോക്ഷൈകസക്ത്യാ വിഷയേഷു രാഗം

നിര്‍മ്മൂല്യ സന്ന്യസ്യ ച സര്‍വ്വകര്‍മ്മ

സച്ഛ്രദ്ധയാ യഃ ശ്രവണാദിനിഷ്‌ഠോ

രജഃ സ്വഭാവം സ ധുനോതി ബുദ്ധേഃ

മോക്ഷം നേടണമെന്ന തീവ്രതയോടെ വിഷയങ്ങളിലെ ആസക്തിയെ ഇല്ലാതാക്കി സര്‍വ്വകര്‍മ്മങ്ങളേയും സന്ന്യസിച്ച് സത് സ്വരൂപമായ ബ്രഹ്മത്തില്‍ ശ്രദ്ധയോടെയിരിക്കണം. ഇങ്ങനെ ശ്രവണമനന നിദിദ്ധ്യാസനങ്ങള്‍ നിരന്തരം പരിശീലിക്കുന്നയാള്‍ ബുദ്ധിയുടെ രജസ്സിന്റെ സ്വഭാവമായ വിക്ഷേപത്തെ മുഴുവന്‍ നശിപ്പിക്കും.

സാധകരായവര്‍ മോക്ഷത്തെ നേടാന്‍ വളരെയേറെ താല്പര്യത്തോടെ തന്നെ യത്‌നിക്കണം. വിഷയങ്ങളിലുള്ള രാഗം ഇതിന് തടസ്സമാണ് അതിനാല്‍ രാഗത്തെ വേരോടെ പിഴുത് കളയണം. എല്ലാ കര്‍മ്മങ്ങളെയും വെടിയുന്നതിലേക്കായി കര്‍മ്മയോഗത്തെ അനുഷ്ഠിക്കണം.

അന്തഃകരണ ശുദ്ധിക്കുള്ള ഉപായങ്ങളെപ്പറ്റി ഇവിടെ പറയുന്നു. മോക്ഷമാഗ്രഹിക്കുന്നവര്‍ വിഷയങ്ങളില്‍ നല്ല വിരക്തി നേടിയിരിക്കണം. ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നതായ കര്‍തൃത്വ ഭോക്തൃത്വ അഭിമാനങ്ങളെ വെടിയുക എന്നതിലേക്കായി കര്‍മ്മയോഗത്തെ അനുഷ്ഠിക്കണം. എല്ലാ കര്‍മ്മങ്ങളും സമര്‍പ്പിക്കേണ്ടത് സത് സ്വരൂപമായ ആ ബ്രഹ്മത്തിലേക്കാണ്. അതില്‍ അതീവ ശ്രദ്ധയെ വെച്ചു പുലര്‍ത്തുകയും വേണം. ശ്രവണം, മനനം മുതലായവയും സ്വാദ്ധ്യായവുമൊക്കെ നിഷ്ഠയോടെ ചെയ്യുന്നത് ഇതിന് സഹായകമാകും. രജസ്സു മൂലമുണ്ടാകുന്ന മാലിന്യങ്ങളെ ഇല്ലാതാക്കാന്‍  നിഷ്ഠയോടെയുടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഉള്ളം ശുദ്ധമായാല്‍ മോക്ഷം നേടുന്നത് വളരെ എളുപ്പമാകും.

ശ്ലോകം 183

മനോമയോനാപി ഭവേത് പരാത്മാ

ഹ്യാദ്യന്തവത്വാത് പരിണാമിഭാവാത്

ദുഃഖാത്മകത്വാത് വിഷയത്വഹേതോഃ

ദ്രഷ്ടാ ഹി ദൃശ്യാത്മതയാ ന ദൃഷ്ടഃ

മനോമയകോശവും പരമാത്മാവല്ല. മനോമയത്തിന് തുടക്കവും ഒടുക്കവും ഉണ്ട്. മാറ്റത്തിന് വിധേയമായിത്തീരുക എന്നത് അതിന്റെ സ്വഭാവമാണ്. മനോമയം ദുഃഖ സ്വരൂപം കൂടിയാണ്. അതിനെ ദൃശ്യവിഷയത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. കാണുന്നയാള്‍ ഒരിക്കലും ദൃശ്യമാവുകയില്ല.

കഴിഞ്ഞ 16 ശ്ലോകങ്ങളിലായി മനോമയകോശത്തെപ്പറ്റി വിവരിച്ച് അത് അനാത്മാവാണ് എന്ന് ഉറപ്പിച്ചു.അനാത്മാവായ മനോമയം ആത്മാവാകില്ല എന്ന് ഇവിടെ ഉറപ്പിക്കുന്നു.

മനോമയം ആത്മാവല്ല എന്ന് സ്ഥാപിക്കാന്‍ 5 കാരണങ്ങളാണ് ഇവിടെ നിരത്തുന്നത്.

അതിന് ആദിയും അന്തവുമുണ്ട്, പരിണാമമുണ്ട്, ദുഃഖ രൂപമാണ്, വിഷയമായ ദൃശ്യവസ്തുവാണ് , കാണുന്നവനും കാഴ്ചയും ഒന്നാകില്ല. അതിനാല്‍ അനാത്മാവായ മനോമയം ആത്മാവല്ല. ഉണര്‍ന്നിരിക്കുമ്പോള്‍ പ്രകടമാവുകയും ഉറങ്ങുമ്പോള്‍ ലയിക്കുകയും ചെയ്യുന്നു.ഇത് മനസ്സിന്റെ തുടക്കത്തേയും ഒടുക്കത്തേയും കാണിക്കുന്നു. ആദിയും അന്തവുമുള്ളതിനാല്‍ മനസ്സ് ആത്മാവല്ല.

മനസ്സ് നിലനില്‍ക്കുമ്പോള്‍ തന്നെ അതിന് മാറ്റങ്ങള്‍ ഉണ്ടാകുന്നു. ചിലപ്പോള്‍ ശാന്തമാകും.മറ്റ് ചിലപ്പോള്‍ അശാന്തമാകും. മാറ്റങ്ങള്‍ ഉണ്ടാകുന്ന മനസ്സിന് മാറ്റങ്ങള്‍ ഒന്നുമില്ലാത്ത ആത്മാവാകാന്‍ കഴിയില്ല.

ദുഃഖം തന്നെയാണ് മനസ്സിന്റെ രൂപം. സുഖത്തിലിരുന്നാലും ഭാവിയെക്കുറിച്ച് ആശങ്കയും മറ്റുമുണ്ടായി  സങ്കടപ്പെടും. എന്നുമുള്ള പരമാനന്ദത്തോട് തട്ടിച്ച് നോക്കുമ്പോള്‍ വിഷയാനുഭവങ്ങളിലൂടെ മനസ്സ് നേടുന്ന സുഖം വളരെ തുച്ഛമാണ്. സുഖത്തിന് പുറകെ പോയി ദുഃഖിക്കുകയും ചെയ്യും.മനസ്സ് ദൃശ്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു. അത് വിഷയ രൂപത്തില്‍ ഈ പ്രപഞ്ചമായി പ്രകടമാകുന്നു. വിഷയ ചിന്തയില്ലാതെ മനസ്സിന് നിലനില്‍ക്കാനാവില്ല. ദ്രഷ്ടാവായ മനസ്സും ദൃശ്യമായ മനസ്സും ഒന്ന് തന്നെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദ്രഷ്ടാവായ ആത്മാവ് ദൃശ്യമായിത്തീരുന്നില്ല. അതിനാല്‍ അനാത്മാവായ മനസ്സ് ആത്മാവല്ല എന്ന് ഉറപ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.