.ദമ്മാം : വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. 174 യാത്രക്കാരുമായി സൗദി സമയം 1:20 നു ദമ്മാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനം AI 1924 ഇന്ന് പറന്നുയുർന്നത്.
രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ ലോക്ക് ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ സൗദിയിലും ഇന്ത്യയിലും ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രവാസികൾ സൗദിയിൽ തന്നെ കുടുങ്ങിയത്.
പൂർണ്ണ ഗർഭിണികൾ വരെ നാട്ടിൽ അവധിക്കു പോകാൻ കഴിയാതെ അനിശ്ചിതത്വത്തിൽ ഇവിടെ കഴിയുകയായിരുന്നു. സൗദിയിൽ ലോക്കഡോൺ വന്നതോടെ പല കമ്പനികളും നിർത്തുകയും ധാരാളം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ശമ്പളവും ഭക്ഷണവും ഇല്ലാതെ പലരും കഷ്ടപ്പെട്ടു. സൗദി ഭരണകൂടം പ്രവാസികൾ ഉൾപ്പെടെ എല്ലാവര്ക്കും സൗജന്യ ചികിത്സയും, ഇക്കാമ പുതുക്കലും, ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകുകയും ഒക്കെ ചെയ്തിരുന്നതിനാൽ പല തൊഴിലാളികൾക്കും ഇതുവരെ പിടിച്ചു നിൽക്കാനായി. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഗർഭിണികൾക്ക് ഇതു വലിയ ആശ്വാസമാണ് പകരുന്നത്.
ഇന്ത്യൻ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ പ്രവാസികളുടെ വിഷയത്തിൽ ഉണ്ടായതാണ് ഇത്തരത്തിൽ ഒരു അടിയന്തര നടപടി കൈക്കൊള്ളാൻ ഇടയായത്. തിങ്കളഴ്ച വിമാനം പുറപ്പെടും എന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഒരു ദിവസം വൈകിയത് . ഇങ്ങനെ ഒരു സൗകര്യം ഒരുക്കിയ ഇന്ത്യൻ ഭരണകൂടത്തോടും സൗദി ഭരണകൂടത്തോടും നിറഞ നന്ദി പറഞ്ഞുകൊണ്ടാണ് പ്രവാസികൾ സ്വദേശത്തേക്കു മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: